മലപ്പുറം: പാമ്പുകടിയേറ്റ് അധ്യാപിക മരിച്ചു. പുലാമന്തോൾ എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ ജീവ ശാസ്ത്രാധ്യാപിക അജിത ടീച്ചർ (47) ആണ് മരിച്ചത്.
മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങവെ മുറ്റത്തുനിന്നും പാമ്പുകടിയേറ്റതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ തന്നെ അധ്യാപകനായ കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്റഫാണ് ഭർത്താവ്.
TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
തൃശൂർ വടക്കാഞ്ചേരിയിലെ റിട്ട. കെ.എസ്.ഇ.ബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അബ്ദുറഹിമാൻ -ലൈല ദമ്പതിമാരുടെ മകളാണ്. മക്കൾ: അൻഷദ്, അംജദ്. ഖബറടക്കം യു.പി. ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Snake bite, Teacher died