• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സ്ത്രീകളെ അപമാനിക്കുന്ന വാക്കുകൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കും; ലിംഗസമത്വം ഉറപ്പുവരുത്തും': മുഖ്യമന്ത്രി

'സ്ത്രീകളെ അപമാനിക്കുന്ന വാക്കുകൾ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കും; ലിംഗസമത്വം ഉറപ്പുവരുത്തും': മുഖ്യമന്ത്രി

''ലിംഗസമത്വം, തല്യത എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇടങ്ങളാക്കി സ്കൂളുകളെയും കോളജുകളെയും മാറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും''

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ലിംഗസമത്വത്തിന്റെ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്കൂൾ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാഠപുസ്തകങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്ന വാക്കുകളും ഭാഗങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലിംഗസമത്വം, തല്യത എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇടങ്ങളാക്കി സ്കൂളുകളെയും കോളജുകളെയും മാറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുമെന്നും അദ്ദേഹം കുറിച്ചു.

  Also Read- 'എന്നാ പിന്നെ അനുഭവിച്ചോ'; ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍

  ''ലിംഗസമത്വത്തിന്റെ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന്, കേരളത്തിലെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുകയും സ്ത്രീകളെ അപമാനിക്കുന്ന വാക്കുകളും ഭാഗങ്ങളും ഒഴിവാക്കുകയും ചെയ്യും. നമ്മുടെ സ്കൂളുകളെയും കോളേജുകളെയും ലിംഗസമത്വം, തുല്യ അവകാശം എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇടങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.''- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

  Also Read- 'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം

  ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം അബദ്ധജഡിലമായ കാഴ്ചപ്പാടുകൾ കുഞ്ഞുങ്ങൾക്കു പകർന്നുകൊടുക്കരുത്. സ്ത്രീ- പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിനാവശ്യമുള്ള കാലമാണിത്. അതിനാവശ്യമായ കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

  Also Read- വിവാഹത്തിന് പിന്നാലെ വരന്റെ മുഖത്തടിച്ച് വീട്ടിൽ നിന്ന് ഇറങ്ങി യുവതി

  സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാവുന്നത് നിസാര കാര്യമല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന നാടായി കേരളം മാറുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. പെണ്‍കുട്ടിക്ക് എന്താണ്, എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കാക്കി മാറ്റുകയാണ്.

  Also Read- ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം; അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസും പുനരന്വേഷിക്കണം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

  വിവാഹത്തെയും കുടുംബജീവിതത്തെയും വ്യാപാര കരാറായി തരംതാഴ്ത്തരുത്. ഇക്കാര്യത്തിൽ വീട്ടിനുള്ളിലെ ചർച്ചകൾ പോലും മക്കളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ സഹിച്ച് കഴിയേണ്ടവരാണ് ഭാര്യയെന്ന ചിന്ത പെണ്‍കുട്ടികളിലും ഉണ്ടാക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല, സഹവർത്തിത്തമാണ് ആവശ്യം.- മുഖ്യമന്ത്രി പറഞ്ഞു.
  Published by:Rajesh V
  First published: