• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident |കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞു; അപകടം കയറ്റം കയറുന്നതിനിടെ

Accident |കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞു; അപകടം കയറ്റം കയറുന്നതിനിടെ

കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവശത്തേക്ക് മറിയുകയായിരുന്നു.

  • Share this:
    കൊല്ലം: ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ (school van) മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. അയിലറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം (accident).

    പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കില്ല. കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവശത്തേക്ക് മറിയുകയായിരുന്നു.

    നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. ആറുപേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Accident| കണ്ണൂരിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നു വീണുമരിച്ചു

    കണ്ണൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ആലക്കോട് പാത്തൻപാറ മേലാരുംതട്ടിലെ തോട്ടപ്പള്ളിൽ ബിജു (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.

    സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തേങ്ങ പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സോജി. മക്കൾ : സജയ്, സ്നേഹ
    Published by:Sarath Mohanan
    First published: