കൊച്ചി: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരിച്ചു. കോതമംഗലം പോത്താനിക്കാട് ചാത്തമറ്റത്താണ് വാഹനാപകടം നടന്നത്. മൂവാറ്റുപുഴ, പോത്താനിക്കാട് റൂട്ടിലോടുന്ന റോസ്ലാലാൻറ് ബസ് കുട്ടികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പോത്താനിക്കാട് ഓട്ടോ ഡ്രൈവറായ പുറമറ്റത്തിൽ അനിലിന്റെ മകൻ പതിനഞ്ചു വയസുളള എബിൻ ആണ് മരിച്ചത്. തൊടുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് എബിൻ. കൂടെയുണ്ടായിരുന്ന ഇല്ലിക്കൽ ജോയിയുടെ മകൻ ജിബിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്.
വളവും, റോഡിന്റെ വീതി കുറവുമാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. പോത്താനിക്കാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചുപെരുമ്പിലാവ് കൊരട്ടിക്കരയിൽ സംസ്ഥാന പാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്‍റെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പാഞ്ഞെത്തുന്നത് കണ്ട് ഇവർ ഓടി മാറി. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.
Also Read- പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിഅബുദാബിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് അപകടം യുവാവിന്‍റെ ജീവനെടുത്തത്. ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.