• HOME
 • »
 • NEWS
 • »
 • kerala
 • »
 • School Reopening | സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുന്നു; ക്ലാസുകള്‍ വൈകുന്നേരം വരെ

School Reopening | സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുന്നു; ക്ലാസുകള്‍ വൈകുന്നേരം വരെ

1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും(college) ഇന്ന് വീണ്ടും തുറക്കുന്നു(reopens). 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ് ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് സമയം കൂട്ടിയിരിക്കുന്നത്.

  1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഇതിനുള്ള പ്രവര്‍ത്തന മാര്‍ഗരേഖയും വകുപ്പ് ഇന്ന് പുറത്തിറക്കും. ഇത്തവണ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നത്.

  ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

  CM Pinarayi Vijayan | കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍

  കണ്ണൂരില്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. വിമാത്താവളത്തിന് പുറത്ത് റോഡില്‍ കാത്തിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

  സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.

  Temple Theft | മണ്ഡലക്കാലത്ത് ഭക്ഷണത്തിന്റെ 28 ലക്ഷം രൂപ കട്ടെടുത്ത ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍;മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കുറ്റപത്രം

  തിരുവനന്തപുരം: ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനം, മെസ് എന്നിവയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പ് നടന്നെന്ന കണ്ടെത്തലില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു.

  ഇതേ കേസില്‍ കൂട്ടു പ്രതികളായ ഫിനാന്‍സ് കമ്മിഷണര്‍ ഡി സുധീഷ് കുമാര്‍, ബോര്‍ഡ് ഓഫീസില്‍ ഹൈക്കോര്‍ട്ട് ഓഡിറ്റ് സെക്ഷന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ വിഎസ് രാജേന്ദ്രപ്രസാദ്, മുണ്ടക്കയം ഗ്രൂപ്പിലെ വള്ളിയങ്കാവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി കുറ്റപത്രം നല്‍കും.

  വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലന്‍സാണ് ആദ്യം കണ്ടത്തിയത്. കണ്ടെത്തലുകള്‍ ശക്തമായതിനാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം സംസ്ഥാനത്തെ വിജിലന്‍സിന് കൈമാറി. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ആരോപണ വിധേയരായവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പ്രധാന പ്രതിസ്ഥാനത്തു നില്‍ക്കുന്ന ദേവസ്വം അസി:കമ്മിഷണര്‍ ഒഴികെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

  കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍. മണ്ഡല-മകരവിളക്കു കാലത്തടക്കം നിലയ്ക്കലിലെ മെസുകളിലേയ്ക്ക് പച്ചക്കറികളടക്കം വിതരണം ചെയ്തത് കൊല്ലം ജെ.പി ട്രേഡേഴ്സ് എന്ന സ്ഥാപനമായിരുന്നു. 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മാത്രമാണ് സ്ഥാപനം വിതരണം ചെയ്തത്. എന്നാല്‍ വ്യാജ ബില്ലുകളും വൗച്ചറുകളും തയ്യാറാക്കി 58,67,029 രൂപയാണ് ബോര്‍ഡില്‍ നിന്നും തട്ടിയെടുത്തത്.

  ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവില്‍ അഴിമതിപ്പണം ബാങ്കില്‍ നിന്നും മാറിയതായും കണ്ടെത്തി. ബാങ്കുവഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിന്റെ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീര്‍ക്കാനും ശ്രമിച്ചു.
  ജയപ്രകാശിനൊപ്പം മറ്റ് ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക ക്രമക്കേടില്‍ പങ്കുള്ളതായി ദേവസ്വം വിജിലന്‍സിന്റെയും സംസ്ഥാന വിജിലന്‍സിന്റെയും അന്വേഷണത്തില്‍ തെളിഞ്ഞു. 2018-2019 കാലഘത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്.

  Published by:Sarath Mohanan
  First published: