നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അധ്യാപികമാര്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് പറയാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല: മന്ത്രി ശിവന്‍ കുട്ടി

  അധ്യാപികമാര്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് പറയാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല: മന്ത്രി ശിവന്‍ കുട്ടി

  സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ല. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല

  • Share this:
   അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സര്‍ക്കാര്‍ പരിധില്‍ വരുന്ന സ്‌കൂളുകള്‍ക്ക്(School) അധികാരമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി(v sivankutty) ഫയലുകള്‍ തീര്‍പ്പാക്കാന്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ കൂടി ആണെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

   സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ല. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല.

   ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നതായി മന്ത്രി പറഞ്ഞു.

   പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്.

   ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ താമസിപ്പിക്കരുത്. പെന്‍ഷന്‍ പറ്റി ഇറങ്ങേണ്ടവര്‍ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഓര്‍മ്മിപ്പിച്ചു.

   Bus fare in Kerala| സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; നിരക്ക് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

   സംസ്ഥാനത്ത് ബസ് ചാര്‍ജ് (Bus fare in Kerala)വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു (Antony Raju). എന്നാല്‍ ബസുടമകളുടെ ആവശ്യം അതേപടി അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ രാമചന്ദ്രന്‍ കമ്മിഷനുമായി ആശയ വിനിമയം നടത്തും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി.

   ബസ് ഉടമകളുടെ സംഘടനയുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം അറിയിച്ചത്. വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു ചർച്ച. മിനിമം ചാർജ് 12 രൂപ എന്ന ആവശ്യത്തിൽ ബസ്സുടമകൾ ഉറച്ചുനിന്നു. പരിഷ്കരിച്ച ചാർജ് എന്നു മുതൽ എന്ന് സർക്കാർ തീരുമാനിക്കും.

   സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.
   Also Read-ovid 19 | സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 32

   ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

   free kit distribution| ഭക്ഷ്യ കിറ്റ് അവസാനിപ്പിച്ചിട്ടില്ല, ആവശ്യമെങ്കിൽ ഇനിയും നൽകുമെന്ന് മന്ത്രി ജിആർ അനിൽ

   കേരളത്തിൽ ആരും പട്ടിണികിടക്കരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഗുണമേന്മയും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ (GR Anil). താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് കോണ്ഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

   ഭക്ഷ്യ വസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങളിൽ ആധുനിക സംവിധാനത്തോടെ സിസിടിവി അടക്കമുള്ള സുരക്ഷാ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റുകൾ നിർത്തുന്നുവെന്ന പ്രതികരണം എവിടെയും ഉണ്ടായിട്ടില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ച് പട്ടിണിയകറ്റാൻ സർക്കാരിന് സാധിച്ചു.
   Published by:Jayashankar AV
   First published:
   )}