എറണാകുളത്ത് സ്കൂളുകൾ നാളെ തുറക്കും; നിപ സാഹചര്യം നിയന്ത്രണ വിധേയമെന്ന് കളക്ടർ
എറണാകുളത്ത് സ്കൂളുകൾ നാളെ തുറക്കും; നിപ സാഹചര്യം നിയന്ത്രണ വിധേയമെന്ന് കളക്ടർ
ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിനു തന്നെ പ്രവർത്തനം ആരംഭിക്കും - കളക്ടർ വ്യക്തമാക്കി.
News 18
Last Updated :
Share this:
കൊച്ചി: എറണാകുളം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും മുൻനിശ്ചയിച്ച പ്രകാരം ജൂൺ 6 വ്യാഴാഴ്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഉയർന്നിരുന്നു. എന്നാൽ നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിനു തന്നെ പ്രവർത്തനം ആരംഭിക്കും - കളക്ടർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.