തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂമുകൾ ഹൈട്ടെക്കാവുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകൾക്കും ഇപ്പോഴും ആസ്ബറ്റോസ് മേൽകൂരയാണ്. ആരോഗ്യത്തിന് ഹാനീകരമായ ആസ്ബറ്റോസ് മേൽക്കൂര സ്കൂളുകളിൽ നിന്ന് മാറ്റണമെന്ന ദീർഘ നാളത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരമാവുകയാണ്. തൃശ്ശൂർ കൂരിക്കുഴി എ എം യു പി സ്കൂൾ മാനേജറുടെ നിയമപോരാട്ടമാണമാണ് ഇക്കാര്യത്തിൽ ഫലം കണ്ടത്.
സ്കൂളുകളിൽ ആസ്ബറ്റോസ് മാറ്റി അനുയോജ്യമായ മേൽക്കൂര സ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി...കോടതി തന്നെ ഇടപെട്ടതോടെ ഇനി ആസ്ബറ്റോസ് ക്ലാസ് മുറി വേണ്ടെന്ന് സർക്കാരും തീരുമാനിച്ചു. ആദ്യ ഘട്ടമായി ആസ്ബറ്റോസ് മേൽകൂരയുള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കും.
എയ്ഡ്ഡ് സ്കുളുകളിലും സ്വകാര്യ സ്കൂളുകളിലും മാനേജ്മെന്റുകൾ പണം കണ്ടത്തി ആസ്ബറ്റോസ് നീക്കണം. സർക്കാർ സ്കൂളുകൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടികൾ കൈകൊള്ളണമെന്നാണ് ഉത്തരവിലെ നിർദേശം. ക്യാൻസർ ഉൾപ്പടെ മാരക രോഗങ്ങൾക്ക് ആസ്ബറ്റോസ് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്കൂളുകളുടെ മേൽക്കൂരകൾ മാറ്റുമ്പോൾ ചൂടുപിടിക്കുന്നതോ തീപിടിക്കുന്ന തോ ആയ വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയർമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
കുട്ടികളുടെ ആരോഗ്യമാണ് വലുത്; സ്കൂളുകളിലെ ആസ്ബറ്റോസ് മേൽക്കൂര പൊളിക്കും
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ