• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കും

വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കും

ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികൾ കൂടി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പത്ത്, പന്ത്രണ്ട് ക്ലാസിലെ കുട്ടികൾക്കായി ഇന്നുമുതൽ ഭാഗികമായി തുറക്കും. കേരളത്തിൽ 3118 ഹൈസ്ക്കൂളുകളിലും 2077 ഹയർ സെക്കണ്ടറി സ്കൂളുകളിലുമായി ഏഴു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പഠിക്കുന്നത്. പൊതുപരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇവർക്കായി സ്കൂളുകൾ തുറക്കുന്നത്. അതേസമയം, വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമല്ല. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ വേണം വിദ്യാർത്ഥികൾ സ്കൂളുകളിൽ ഹാജരാകാൻ.

    അതേസമയം, സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ എസ് സി ഇ ആർ ടി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ അധിക ചോദ്യങ്ങൾ അനുവദിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇവ വായിച്ചു മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ സമാശ്വാസ സമയം കൂട്ടുമെന്നും മന്ത്രി അറിയിച്ചിരുന്നു.

    കൂടുതൽ ശ്രദ്ധ നൽകേണ്ട ഭാഗങ്ങളിൽ നിന്നായിരിക്കും കൂടുതൽ ചോദ്യങ്ങളും ഉണ്ടാകുക. https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ലഭിക്കുന്നത് ആയിരിക്കും.

    കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം വിദ്യാർത്ഥികൾ ഓൺലൈനിൽ കൂടി ആയിരുന്നു ക്ലാസുകളിൽ പങ്കെടുത്തത്. പൊതുപരീക്ഷ അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഓൺലൈനിൽ പൂർത്തിയാക്കിയ പാഠങ്ങളുടെ സംശയം തീർക്കൽ, ആവർത്തനപഠനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആയിരിക്കും ക്ലാസുകൾ.

    കോവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ സ്കൂളുകൾ എത്തുന്നത് ആശങ്കയോടെയാണ് അധ്യാപകരും വിദ്യാർത്ഥികളും കാണുന്നത്. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാർത്ഥികൾ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകളിൽ എത്തുന്ന വിധത്തിൽ ആയിരിക്കും ക്രമീകരണം. ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികൾ കൂടി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
    Published by:Joys Joy
    First published: