• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ല; കുട്ടികള്‍ക്ക് സൗകര്യപ്രദമാവുന്നതാണ് നല്ലത്; മന്ത്രി ശിവന്‍കുട്ടി

യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ല; കുട്ടികള്‍ക്ക് സൗകര്യപ്രദമാവുന്നതാണ് നല്ലത്; മന്ത്രി ശിവന്‍കുട്ടി

യൂണിഫോം ജെന്‍ഡര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ യൂണിഫോം(Uniform) വിതരണം മെയ് 6ന് ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(Minister V Sivankutty). 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും. യൂണിഫോം ജെന്‍ഡര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.

    ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തും. കോവിഡ് മാര്‍ഗരേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്ന് മന്ത്രി അറിയിച്ചു.

    ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. 120 കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷം ചെലവഴിക്കുന്നത്.

    Also Read-Plus One Exam | പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം; മാതൃകാ പരീക്ഷ ജൂണ്‍ രണ്ടിന്; പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍

    അടുത്ത വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാന്വല്‍ തയാറാക്കും. സ്‌കൂള്‍ മാന്വല്‍ സ്‌കൂള്‍ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയില്‍ മാന്വല്‍ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കും. 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയില്‍ 2 ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നല്‍കും.

    Also Read-Higher Secondary | ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്

    വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആത്മഹത്യാ നിരക്ക് സീറോ പേഴ്‌സെന്റേജിലേക്ക് എത്തിക്കാന്‍ ബോധവല്‍ക്കരണം നടത്തും. ഇക്കാര്യത്തില്‍ പി.റ്റി.എ. യുടെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും.
    Published by:Jayesh Krishnan
    First published: