നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • School Opening | ഈ അധ്യയന വർഷവും സ്കൂൾ തുറന്നേക്കില്ല; അന്തിമ തീരുമാനം അടുത്ത സർക്കാരിന്‍റേത്

    School Opening | ഈ അധ്യയന വർഷവും സ്കൂൾ തുറന്നേക്കില്ല; അന്തിമ തീരുമാനം അടുത്ത സർക്കാരിന്‍റേത്

    School Opening | ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാദ്ധ്യത

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      School Opening | തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യായനവർഷവും സ്കൂൾ തുറക്കാൻ സാധ്യതയില്ല. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ജൂണിൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ അടുത്ത ദിവസങ്ങളിലായി കേരളത്തിൽ രോഗവ്യാപനം കൂടിയതോടെയാണ് ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. എന്നാൽ സ്കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത സർക്കാരിന്‍റേത് ആയിരിക്കും.

      ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാദ്ധ്യതയെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. പുതിയ അധ്യായന വര്‍ഷത്തിലേക്ക് സംസ്ഥാനത്ത് 4.41 കോടി പാഠപുസ്തകങ്ങള്‍ ആണ് അച്ചടിക്കുന്നത്. മൂന്ന് വാല്യങ്ങളായി ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ കാക്കനാട്ടെ സർക്കാർ പ്രസ്സിലാണ് അച്ചടിക്കുന്നത്.

      അതേസമയം കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാൽ കോവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. സ്‌കൂളുകൾ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി വിവിധ സമിതികളുടെ ശുപാർശ സർക്കാരിന്റെ മുന്നിലുണ്ട്. ഇക്കാര്യങ്ങൾ കോവിഡ് വിദഗ്ദ്ധ സമിതിയുടെ മുന്നിലുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

      Also Read- രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ സർവകാല റെക്കോഡിൽ; സമ്പൂർണ്ണ ലോക്ക്ഡൗണിനൊരുങ്ങി സംസ്ഥാനങ്ങൾ

      കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.





      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
      Published by:Anuraj GR
      First published:
      )}