മധ്യ വേനൽ അവധിക്കു ശേഷം സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ സ്കൂളുകളിൽ എത്തി. ഒന്ന് മുതൽ പന്ത്രണ്ടു വരെ ക്ളാസുകളിൽ ഇന്ന് അധ്യയനം തുടങ്ങി. ഒരുലക്ഷത്തി അറുപതിനായിരം കുട്ടികളാണ് ഒന്നാം ക്ളാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ എത്തിയത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂർ ചെമ്പൂച്ചിറ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദ്യാഭ്യസ മന്ത്രി രവീന്ദ്രനാഥ് ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സ്കൂളിലാണ് ഇത്തവണ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്. പ്രീ സ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഒന്നിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.
ചെസ് ലോക ചാംപ്യൻഷിപ്പ് കളിച്ചയാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയത് എങ്ങനെ?വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ഇത്തവണയും സ്കൂളുകൾ തുറന്നത്. അക്ഷരമുറ്റത്ത് എത്തുന്ന പുതിയ കൂട്ടുകാരെയും, പുതിയ അധ്യയന വർഷത്തെയും വരവേൽക്കാൻ വിദ്യാർത്ഥികളും സ്കൂളുകളും തയ്യാറായിരുന്നു. കഴിഞ്ഞ രണ്ട് അധ്യായന വർഷങ്ങളിൽ മാത്രം 3,41,000 വിദ്യാർഥികളാണ് പൊതു വിദ്യാലയത്തിലേക്ക് മാറി വന്നത്.
ഖാദര്‍കമ്മറ്റി ശുപാര്‍ശപ്രകാരം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂൾ എന്നിവ ഈ വർഷം മുതൽ ഒറ്റ ഡയറക്ടറേറ്റ് ആവുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഗുണം പ്രതിപക്ഷത്തിന് പിന്നീട് മനസിലാകുമെന്ന് വിദ്യാഭ്യസ മന്ത്രി രവീന്ദ്രനാഥ്. അത് മനസിലാകുമ്പോൾ അവർ സർക്കാരിന്റെ പരിപാടികളുമായി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.