കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 22 ന് (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയംസര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
കണ്ണൂരില്‍ 85 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ നാളെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.
Also Read: മഴ ശക്തമാകുന്നത് അനുസരിച്ച് ഡാമുകൾ തുറന്ന് വിടുന്നതിനെതിരെ ഡാം സേഫ്റ്റി അതോറിറ്റി
കണ്ണൂര്‍ ഇരിട്ടിയ്ക്ക് സമീപം മാട്ടറ- മണിക്കടവ് റോഡിലെ ചപ്പാത്ത് പാലത്തില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Heavy rain in kerala, Monsoon, Monsoon in Kerala, Monsoon Live, Rain havoc, Rain in kerala, മൺസൂൺ, മഴ കേരളത്തിൽ