വ്യാജരേഖ വിവാദം: ശാസ്ത്രീയ അന്വേഷണം വേണമെന്ന് വൈദിക സമിതി

ബിഷപ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാടും പ്രതി ആയതില്‍ ഗൂഢാലോചന ഉണ്ടെന്ന് വൈദികര്‍

news18india
Updated: March 22, 2019, 9:21 AM IST
വ്യാജരേഖ വിവാദം: ശാസ്ത്രീയ അന്വേഷണം വേണമെന്ന് വൈദിക സമിതി
syro malabar
  • Share this:
കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അങ്കമാലി രൂപത വൈദിക സമിതി. ഫാദര്‍ ജോബി മപ്രകാവിലിന്റെ പരാതി ദുരുദ്ദേശത്തോടെ ഉള്ളതെന്നും ബിഷപ്പിനെതിരെ പരാതി നല്‍കിയത് സഭയുടെ പേര് കളങ്കപ്പെടുത്താണെന്നും വൈദിക സമിതി കുറ്റപ്പെടുത്തി.

ബിഷപ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാടും പ്രതി ആയതില്‍ ഗൂഢാലോചന ഉണ്ടെന്ന് വൈദികര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കിയ വൈദികന്റെ നടപടി ദുരൂഹമാണ്. മെത്രാനെതിരെ പരാതി നല്‍കിയത് കാനോനിക നിയമത്തിന്റെ ലംഘനമാണെന്നും യോഗം വിലയിരുത്തി. പരാതി നല്‍കിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സമിതി വ്യക്തമാക്കി.

Also read: 'പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന നിലപാടുകൾക്ക് ആദരാഞ്ജലികൾ'; കെ.മുരളീധരനെ ട്രോളി എം. സ്വരാജ്

പരാതിക്കാരനായ ഫാദര്‍ ജോബി മപ്രകാവിലിനെ പുറത്താക്കണമെന്നു സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു. അതേസമയം വ്യാജ രേഖകള്‍ എങ്ങനെ ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ കൈകളിലെത്തി എന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ചു പോള്‍ തേലക്കാട്ടും വിശദീകരണം നല്‍കിയിട്ടില്ല.
First published: March 22, 2019, 9:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading