• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ഹാജരാകണമെന്നാണ് നിർദേശം

  • Share this:
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റിയുടെ നിർദേശം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടത്.

എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകി. പന്തീരങ്കാവ് സ്വദേശിനി ഹർഷിന (30) യാണ് പരാതിക്കാരി. പ്രസവശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്നാണ് പരാതി. നീണ്ട 5 വർഷത്തോളം ശാരീരിക ബുദ്ധിമുട്ടുകളും, ആരോഗ്യ പ്രശ്നങ്ങളും അനുഭവിച്ചിരുന്നതായി യുവതി പറയുന്നു.

Also Read- പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ കുടുങ്ങിയ കത്രികയുമായി 30കാരി ജീവിച്ചത് 5 വർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017 നവംബറിലാണ് പ്രസവത്തിനായി യുവതി എത്തിയത്. പ്രസവശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങൾ യുവതിയെ അലട്ടിയിരുന്നു. തുടർന്ന് നടത്തിയ സിടി സ്കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെ ശസ്ത്രക്രിയവഴി 11സെ മീ നീളമുള്ള കത്രിക പുറത്തെടുക്കുകയാണ് ചെയ്തത്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നിരുന്നു.

യുവതിയുടെ പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
Published by:Naseeba TC
First published: