തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍(Thrissur Medical College) പതിമൂന്നുകാരന്റെ വളഞ്ഞ നട്ടെല്ല് നിവര്‍ത്താനായി നടത്തിയ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ(Surgery) വിജയകരമായി പൂര്‍ത്തിയാക്കി. പാലക്കാട് സ്വദേശി ജിത്തുവിന്റെ നട്ടെല്ലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നിവര്‍ത്തിയത്. ജന്മനാല് നട്ടെല്ലിലിലുള്ള വളവ് (സ്കോളിയോസിസ്) ശരിയാക്കുന്നതിനായി ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്കാണ് വിധേയനായത്.
ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിയ്ക്കും ശേഷം ജീവിത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു. സ്കോളിയോസിസിനുള്ള ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മികച്ച ചികിത്സ നല്കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് അറിയാത്തതിനാല്‍ ജിത്തുവിന്റെ കുടുംബം ആദ്യം സമീപിച്ചത് സ്വകാര്യ ആശുപത്രിയേയാണ്. ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ സമീപിച്ചത്. സ്വകാര്യ മേഖലയില്‍ ആറു മുതല്‍ എട്ടു ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ പദ്ധതിയില്‍(RBSK) ഉള്‍പ്പെടുത്തി സൗജന്യമായി നടത്തിയത്.
Also Read-തൃശ്ശൂരിന് ഒരു കോടി; 'സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീയ്ക്ക് നന്ദി'; തൃശ്ശൂർ മേയർന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ.ജിതിന്, ഡോ.ജിയോ സെനില്‍, ഡോ.ഷാജി, ഡോ.ലിജോ കൊള്ളന്നൂര്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എം സുനില്‍, ഡോ. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്. ബിജു കൃഷ്ണന്റെയും അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷംസാധ് ബീഗത്തിന്റെയും പിന്തുണയുണ്ടായിരുന്നു.
Anupama | അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; DNA പരിശോധന ഉടന്ദത്ത് വിവാദത്തില്‍ അനുപമയുടെ (Anupama) കുഞ്ഞിനെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചു(Thiruvannathapuram). കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും. ആന്ധ്രയില്‍ നിന്നും രാത്രി എട്ടരയോടെ കൊണ്ടുവന്ന കുഞ്ഞിനെ കുന്നുകുഴി നിര്‍മല ശിശുഭവനിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി ആന്ധ്രയിലേക്ക് പോയത്. ഉച്ചയോടെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളില്‍ തന്നെ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം നല്കാന് കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്.
ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.
അതേ സമയം അനുപമ ഇപ്പോഴും സമരപ്പന്തലില്‍ തന്നെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.