സംഘർഷം: മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളി താൽക്കാലികമായി അടച്ചു

കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 120 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

news18india
Updated: January 18, 2019, 7:38 PM IST
സംഘർഷം: മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളി താൽക്കാലികമായി അടച്ചു
കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 120 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
  • Share this:
തൃശൂർ: മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളി യാക്കോബായ - ഓർത്തഡോക്സ് സംഘർഷത്തെ തുടർന്ന് താത്കാലികമായി അടച്ചു. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 120 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

തൃശൂർ ജില്ല കളക്ടറുടെ കർശന നിലപാടിനെ തുടർന്നാണ് യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ സമവായത്തിന് തയ്യാറായത്. തർക്കം നിലനിൽക്കുന്ന പള്ളിയിൽ നിന്ന് പിൻവാങ്ങാൻ ഇരുവിഭാഗങ്ങളോടും കളക്ടർ കർശനമായി ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും ഈ നിലപാട് എടുത്തതോടെ സമവായത്തിന് കളമൊരുങ്ങി.

'സന്യസ്തർക്ക് അച്ചടക്ക നടപടികൾ കർശനമാക്കണം': സീറോ മലബാർ സിനഡ്

മൂന്നു ദിവസമായി പ്രാർത്ഥനാ യജ്ഞവുമായി നിലയുറപ്പിച്ചിരുന്ന യാക്കോബായ വിശ്വാസികൾ പള്ളി പൂട്ടി മടങ്ങി. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാൻ നാളെ ഉച്ചവരെ സമയം വേണമെന്ന ആവശ്യം കളക്ടര്‍ അംഗീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചര്‍ച്ച ആറു മണി വരെ തുടർന്നു. ക്രമസമാധാന പ്രെശ്നം ഉണ്ടാക്കിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

വ്യാഴാഴ്ച അർദ്ധരാത്രിയാണ് പള്ളിക്ക് മുന്നിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റിരുന്നു.

First published: January 18, 2019, 7:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading