• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monson Mavunkal കൈക്കലാക്കിയ ശിൽപങ്ങൾ ശിൽപിക്ക് തിരികെ നൽകി; നടപടി കോടതിവിധിയെ തുടർന്ന്

Monson Mavunkal കൈക്കലാക്കിയ ശിൽപങ്ങൾ ശിൽപിക്ക് തിരികെ നൽകി; നടപടി കോടതിവിധിയെ തുടർന്ന്

കോടതി വിധിയെ തുടർന്നാണ് ശിൽപി സുരേഷിന് ശിൽപങ്ങൾ മടക്കി നൽകിയത്. ഒൻപത് ശിൽപങ്ങളാണ് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മോൺസൺ തട്ടിയെടുത്തത്

  • Last Updated :
  • Share this:
തിരുവനന്തപുരം: മോൺസൺ മാവുങ്കൽ (Monson Mavunkal) തട്ടിയെടുത്ത ശിൽപങ്ങൾ (sculptures) ശിൽപ്പി സുരേഷിന് (Suresh) മടക്കി നൽകി. വിശ്വരൂപം, വേളാങ്കണ്ണി മാതാവ് അടക്കം ഒൻപത് ശിൽപങ്ങളാണ് കോടതി വിധിയെ (Court Order) തുടന്ന് കൈമാറിയത്. ശിൽപങ്ങൾ നിർമ്മിച്ച് നൽകിയതിൽ ലക്ഷങ്ങളുടെ ബാധ്യതകൾ ഉണ്ടെന്ന് ശിൽപി സുരേഷ് പറഞ്ഞു.

മൂന്ന് വർഷം മുൻപാണ് പണം പൂർണമായി നൽകാതെ സുരേഷിനെ കബിളിപ്പിച്ച് മോൺസൺ ശിൽപങ്ങൾ കൈക്കലാക്കിയത്. ഒൻപത് ശിൽപങ്ങൾക്ക് 80 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. ആദ്യം എട്ട് ലക്ഷം രൂപ നൽകി. ബാക്കി പിന്നീട് നൽകാമെന്നായിരുന്നു മോൺസൺ പറഞ്ഞിരുന്നത്. മോൺസൺ അറസ്റ്റിലായതോടെയാണ് ശിൽപങ്ങൾ വിട്ട് കിട്ടാൻ സുരേഷ് കോടതിയെ സമീപിച്ചത്. തുടർന്ന്  കോടതിയുടെ അനുകൂല ഉത്തരവോടെ ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ശിൽപങ്ങൾ സുരേഷിന് തിരികെ കൈമാറി.

കേസ് അവസാനിച്ചാൽ മാത്രമെ ശിൽപങ്ങൾ വിൽക്കാൻ ശിൽപിയ്ക്ക് അനുവാദം ലഭിക്കുകയുള്ളു. ശിൽപങ്ങൾ നിർമ്മിച്ച് നൽകി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്ന് സുരേഷ് പറഞ്ഞു. പണിത ശിൽപങ്ങൾ പഴക്കം തോന്നിക്കാൻ മോൺസൺ രൂപമാറ്റം വരുത്തി. ചിലതിൽ പെയിന്റ് ചെയ്തെന്നും സുരേഷ് പറഞ്ഞു.

കൂറ്റൻ വിശ്വരൂപം ശിൽപം, കുണ്ഡലകേശൻ, വേളാങ്കണ്ണി മാതാവ്, യേശുദേവന്റെ കരക മല രൂപം തുടങ്ങി 9 ശിൽപങ്ങളാണ് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സുരേഷിനെ കൊണ്ട് പണിയിച്ചത്. 2019 ലാണ് കോവളത്ത് നിന്ന് ശിൽപങ്ങൾ മോൺസൺ കൊണ്ട് പോയത്.

വിശ്വരൂപം -1, കുണ്ഡലകേശൻ -1, വേളാങ്കണ്ണി മാതാവ് 1, കാണ്ടാമൃഗം-1, യേശുദേവന്റെ കരകമല രൂപം, കുതിരയുടെ കരകൗശല രൂപം - 2, ശ്രീകൃഷ്ണന്റെ കരകൗശല രൂപം -1, സിംഹ ത്തിന്റെ കരകൗശല രൂപം -1 എന്നീ ശിൽപങ്ങളാണ് തിരികെ ലഭിച്ചത്.

വാവസുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ; അപകടനില തരണം ചെയ്തിട്ടില്ല

മൂർഖൻ പാമ്പിന്‍റെ (Cobra) കടിയേറ്റ് കോട്ടയം (Kottayam) മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന ശുഭകരമായ സൂചനയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.

ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാവാ സുരേഷിനെ ജീവൻ നിലനിർത്താൻ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാർ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടർമാർ എന്നിവർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു.
Published by:Rajesh V
First published: