HOME » NEWS » Kerala » SDPI HAS RELEASED THE LIST OF CANDIDATES FOR THE SECOND PHASE

'പൊന്നാനി സ്ഥാനാര്‍ഥി നിര്‍ണയം; ബിജെപിയുടെ സമ്മര്‍ദത്തിന് സിപിഎം കീഴടങ്ങി' രണ്ടാംഘട്ട സ്ഥാനാർഥികളുമായി SDPI

സുരേന്ദ്രന്റെ ആരോപണത്തെ മണ്ഡലത്തിന്റെ ചരിത്രം മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിനില്ലാതെ പോയെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി

News18 Malayalam | news18-malayalam
Updated: March 11, 2021, 5:39 PM IST
'പൊന്നാനി സ്ഥാനാര്‍ഥി നിര്‍ണയം; ബിജെപിയുടെ സമ്മര്‍ദത്തിന് സിപിഎം കീഴടങ്ങി' രണ്ടാംഘട്ട സ്ഥാനാർഥികളുമായി SDPI
SDPI
  • Share this:
കോഴിക്കോട്: പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി ജെ പിയുടെ വര്‍ഗീയ പ്രചാരണത്തിന് സി പി എം കീഴടങ്ങിയതായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും താല്‍പ്പര്യത്തെ മറികടന്നാണ് പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പ്രാദേശിക പ്രതിഷേധങ്ങളില്‍ നിന്നു വ്യക്തമാണ്. പൊന്നാനിയില്‍ അടക്കം മലബാറില്‍ ഹിന്ദുക്കളെ സ്ഥാനാര്‍ഥിയാക്കാന്‍ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയാണ് സിപിഎം എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റെ ആരോപണത്തെ മണ്ഡലത്തിന്റെ ചരിത്രം മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിനില്ലാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

Also Read- 'സിന്ധുമോള്‍ മികച്ച സ്ഥാനാർഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല'; പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ

പൊന്നാനി മണ്ഡലം രൂപീകരണ കാലം മുതല്‍ അവിടെ നിരവധി തവണ ഹിന്ദു സ്ഥാനാര്‍ഥികള്‍ വിജയിച്ചു എന്ന വസ്തുത ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നു. കെ ജി കരുണാകരന്‍, എം പി ഗംഗാധരന്‍, കെ ശ്രീധരന്‍, പി ടി മോഹനകൃഷ്ണന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയവരാണ്. ഗംഗാധരന്‍ മൂന്നു തവണ പൊന്നാനിയില്‍ നിന്നു വിജയിച്ചു. ശ്രീരാമകൃഷ്ണന്‍ രണ്ടാം തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ വര്‍ഗീയ പ്രചാരണത്തിന് മുമ്പില്‍ മുട്ടുമടക്കി പാര്‍ട്ടി അണികളുടെ താല്‍പ്പര്യം ബലികഴിക്കുകയായിരുന്നു. ബി ജെ പിയുമായി എല്‍ ഡി എഫും യു ഡി എഫും പുലര്‍ത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് അപകടമാണ്. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറെ സഹായകരമായ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ നിലപാടെന്നും അവരുടെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായിരുന്നെന്നും മജീദ് ഫൈസി പറഞ്ഞു.

Also Read- കേരളാ കോൺഗ്രസിൽ ചേരും, എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ല': പി റവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എസ് ഡി പി ഐ സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പ്രസിദ്ധപ്പെടുത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ അഴീക്കോടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും ജനവിധി തേടും.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍

1. ഇര്‍ഷാദ് കന്യാകുളങ്ങര (നെടുമങ്ങാട്)
2. റിയാസ് അയത്തില്‍ (ഇരവിപുരം)
3. അഡ്വ. ഫൈസി എം പാഷ (പത്തനാപുരം)
4. എം കെ നിസാമുദ്ദീന്‍ (ചങ്ങനാശ്ശേരി)
5. ടി എം മൂസ (കോതമംഗലം)
6. ചന്ദ്രന്‍ തിയ്യത്ത് (ചേലക്കര)
7. ടി എം മുസ്തഫ കുളപ്പുള്ളി (ഷൊര്‍ണൂര്‍)
8. ഹസ്സന്‍ ചിയാനൂര്‍ (തവനൂര്‍)
9. അഷറഫ് പുത്തനത്താണി (തിരൂര്‍)
10. ഇസ്മായീല്‍ കമ്മന (പേരാമ്പ്ര)
11. ജമാല്‍ ചാലിയം (ബേപ്പൂര്‍)
12. ബബിത കെ ബി (മാനന്തവാടി)
13. ബഷീര്‍ കണ്ണാടിപ്പറമ്പ് (ധര്‍മടം)
14. റഫീഖ് കീച്ചേരി (മട്ടന്നൂര്‍)
15. സമദ് അമ്പലത്തറ (കാഞ്ഞങ്ങാട്)
Published by: Rajesh V
First published: March 11, 2021, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories