തിരുവനന്തപുരം:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്കും മുന്നേറ്റം. സംസ്ഥാനത്ത് ഇതുവരെ 74 ഇടങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചു. മൂന്ന് മുന്നണികൾക്കിടയിൽ തനിച്ചു മത്സരിച്ച് വൻ മുന്നേറ്റമാണ് എസ്ഡിപിഐയുടേതെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു.
ഫലമറിഞ്ഞത് ഇതുവരെ,
കാസർഗോഡ് - 7
കണ്ണൂർ - 9
കോഴിക്കോട് - 3
വയനാട് - 0
മലപ്പുറം - 3
പാലക്കാട് - 5
തൃശൂർ - 4
എറണാകുളം - 4
ഇടുക്കി - 1
കോട്ടയം - 9
ആലപ്പുഴ - 11
പത്തനംതിട്ട - 4
കൊല്ലം - 6
തിരുവനന്തപുരം - 8
You may also like:പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തുഅതേസമയം, വോട്ടെണ്ണൽ തുടരുമ്പോൾ 4 കോർപറേഷനുകളിലും 38 മുൻസിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നിലാണ്. 2 കോർപ്പറേഷനുകളിലും 39 മുൻസിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിട്ടു നിൽക്കുന്നു. 24 പഞ്ചായത്തിലും 1 ബ്ലോക്കിലും 2 മുൻസിപ്പാലിറ്റിയിലും എൻഡിഎ മുന്നിലാണ്.
You may also like:ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റുഇതിനിടയിൽ, തലസ്ഥാനത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു. എൽഡിഎഫ് മേയർ സ്ഥാനാർഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.