കോഴിക്കോട്: ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിലായി. എസ്. ഡി. പി. ഐ. നേതാവ് അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീര്‍ (31) ആണ് അറസ്റ്റിലായത്. എസ്.ഡി.പി.ഐ. ജില്ലാ വൊളണ്ടിയര്‍ വൈസ് ചെയര്‍മാനാണ് സഫീർ.
പാലോളിമുക്ക് ആള്‍ക്കൂട്ട ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ മര്‍ദ്ദിച്ചും വെള്ളത്തില്‍ മുക്കിയും കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് സഫീറിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ ആകെ 10 പ്രതികള്‍ റിമാന്‍ഡിലായി.
ജൂണ്‍ 26-ന് അര്‍ധരാത്രി 12.30-ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രചാരണബോര്‍ഡ് കീറിയെന്നാരോപിച്ച് മുപ്പതോളം വരുന്ന സംഘം ജിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കുകയും തോട്ടിലെ വെള്ളത്തില്‍ തലമുക്കി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയത് സഫീറായിരുന്നു. ജിഷ്ണുവിന്റെ കഴുത്തിന് പിന്നില്പ്പിടിച്ച് മുഖം തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കി കുറ്റം ഏറ്റുപറയിപ്പിച്ചത് സഫീറായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് സഫീർ ഒളിവില്‍പ്പോയത്. പാലോളിയില്‍ മറ്റൊരു യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ നേരത്തേ സഫീര്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.
ബാലുശ്ശേരിയിലെ ക്രൂര മര്‍ദനം; SDPIയ്ക്കെതിരെ ശക്തമായി പ്രതിരോധിക്കുമെന്ന് DYFI
ബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച എസ്ഡിപിഐയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എസ്ഡിപിഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മതരാഷ്ട വാദികള്‍ക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ടെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു.
ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ബാലുശ്ശേരിയില്‍ വെള്ളിയാഴ്ച ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
Also Read-DYFI പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവം; 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്.
ജൂൺ 22 ബുധനാഴ്ച രാത്രി ഒന്നരയോടെ കോട്ടൂര്‍ പാലോളിയില്‍ വച്ചായിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്ലക്സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാന്‍ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.