സുരേന്ദ്രനെ പരാജയപ്പെടുത്തിയ ജനാധിപത്യ വിശ്വാസികളെ അഭിനന്ദിച്ച് SDPI നേതാവ് അബ്ദുൽ മജീദ് ഫൈസി
സുരേന്ദ്രനെ പരാജയപ്പെടുത്തിയ ജനാധിപത്യ വിശ്വാസികളെ അഭിനന്ദിച്ച് SDPI നേതാവ് അബ്ദുൽ മജീദ് ഫൈസി
ബി.ജെ.പി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ ഏതു വിധേനയും നിയമസഭയിൽ എത്തിക്കാനുള്ള ആർ.എസ്.എസ് നീക്കങ്ങളെ പരാജയപ്പെടുത്തിയ കോന്നിയിലെ ജനാധിപത്യ വിശ്വാസികളെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും ഫൈസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ നിലപാട് നിർണായകമായെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി. അബ്ദുൽ മജീദ് ഫൈസി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫൈസി ഇങ്ങനെ പറഞ്ഞത്.
മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെയും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എൽ.ഡി.എഫിന്റെയും വിജയത്തിന് മുഖ്യഘടകമായത് എസ്.ഡി.പി.ഐയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടാണെന്നും ഫൈസി പറഞ്ഞു.
ബി.ജെ.പി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ ഏതു വിധേനയും നിയമസഭയിൽ എത്തിക്കാനുള്ള ആർ.എസ്.എസ് നീക്കങ്ങളെ പരാജയപ്പെടുത്തിയ കോന്നിയിലെ ജനാധിപത്യ വിശ്വാസികളെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും ഫൈസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പി. അബ്ദുൽ മജീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'സംസ്ഥാനത്ത് അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമായി. മഞ്ചേശ്വരത്ത് യുഡിഎഫിന്റെയും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന്റെയും വിജയത്തിന് മുഖ്യ ഘടകമായത് എസ്ഡിപിഐയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടാണ്. ബിജെപിയുടെ മോഹങ്ങള്‍ തകര്‍ക്കുന്നതിന് അനുയോജ്യമായ നിലപാട് സ്വീകരിച്ച് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. വോട്ടര്‍മാര്‍ക്ക് കൃത്യമായ ദിശാ ബോധം നല്കുവാന് എസ്ഡിപിഐക്ക് സാധിച്ചു. ഏത് വിധേനയും ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ നിയമസഭയിലെത്തിക്കാനുള്ള ആര്‍എസ്എസ് നീക്കങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയ കോന്നിയിലെ ജനാധിപത്യ വിശ്വാസികളെ ഈ അവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു.'
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.