നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിലാപ യാത്രയായി ആരും കാണരുത്; ആഹ്ളാദിച്ചും ആനന്ദിച്ചുകൊണ്ടുമാണ് മൃതദേഹത്തെ അനുഗമിക്കുന്നത്'; SDPI നേതാവ്

  'വിലാപ യാത്രയായി ആരും കാണരുത്; ആഹ്ളാദിച്ചും ആനന്ദിച്ചുകൊണ്ടുമാണ് മൃതദേഹത്തെ അനുഗമിക്കുന്നത്'; SDPI നേതാവ്

  'ഞങ്ങളുടെ നേതാവിനെ ആർഎസ്എസ് കൊലപ്പെടുത്തി. അത്തരത്തിൽ ഒരു മരണം ആഗ്രഹിക്കുന്നവരാണ് എസ്ഡിപിഐയുടെ പ്രവർത്തകരും നേതാക്കന്മാരുമെല്ലാം.'

  • Share this:
   എസ്ഡിപിഐ (SDPI) നേതാവ് കെ എസ് ഷാനിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര വിലാപ യാത്രയായി ആരും കാണരുതെന്ന് എസ്ഡിപിഐ നേതാവ്. രക്ത സാക്ഷിത്വത്തില്‍ അത്യധികം ആഹ്ളാദിച്ചാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഈ വിചിത്ര പ്രസ്താവന.

   ''ഞങ്ങളുടെ നേതാവിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയെന്നത് യാഥാർ‌ത്ഥ്യമാണ്. അത്തരത്തില്‍ ഒരു മരണം ആഗ്രഹിക്കുന്നവരാണ് എസ്ഡിപിഐയുടെ പ്രവര്‍ത്തകരും നേതാക്കന്മാരുമെല്ലാം. അതുകൊണ്ട് ഇത് വിലാപയാത്രയായിട്ടല്ല കിട്ടിയ രക്ത സാക്ഷിത്വത്തില്‍ അത്യധികം ആഹ്ളാദിച്ചും ആനന്ദിച്ചുകൊണ്ടും ആമോദിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ മൃതദേഹത്തെ അനുഗമിക്കുന്നത്. ഒരിക്കലും മാധ്യമ സുഹൃത്തുക്കള്‍ ഇത് വിലാപയാത്രയായി പറയരുത്.''- എസ്ഡിപിഐ നേതാവ് പറഞ്ഞു.

   ശനിയാഴ്ച രാത്രിയിലാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നില്‍.

   RSS-SDPI അക്രമങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം; DYFI

   ആലപ്പുഴയില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ (RSS-SDPI) സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമാണ് ശ്രമമാണെന്ന് ഡിവൈഎഫ്‌ഐ(DYFI). ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും യുവജന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

   സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും അതിലൂടെ വര്‍ഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആര്‍.എസ്.എസ് - എസ്.ഡി.പി.ഐ സംഘര്‍ഷങ്ങള്‍ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം. വര്‍ഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

   Also Read- Political Murder| ഇരട്ടക്കൊലയിൽ കേരളം നടുങ്ങിനിൽക്കുമ്പോൾ ക്രിക്കറ്റ് കളിച്ച് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ

   സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍എസ്എസ്-എസ്ഡിപിഐ ക്രിമിനലുകള്‍. മതത്തെ വര്‍ഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങള്‍ക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വാദികള്‍. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ.
   Published by:Rajesh V
   First published:
   )}