നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Political Murder | ഷാൻ വധക്കേസിൽ രണ്ടുപേർ RSS കാര്യാലയത്തിൽ നിന്ന് പിടിയിൽ; രഞ്ജിത്ത് വധത്തിൽ 11 SDPI പ്രവർത്തകർ കസ്റ്റഡിയിൽ

  Political Murder | ഷാൻ വധക്കേസിൽ രണ്ടുപേർ RSS കാര്യാലയത്തിൽ നിന്ന് പിടിയിൽ; രഞ്ജിത്ത് വധത്തിൽ 11 SDPI പ്രവർത്തകർ കസ്റ്റഡിയിൽ

  കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത്

  • Share this:
   ആലപ്പുഴ: മണിക്കൂറുകളുടെ ഇടവേളയിൽ നാടിനെ നടുക്കി ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ (Political Murder) RSS, SDPI പ്രവർത്തകർ പിടിയിൽ. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേരെ ആർഎസ്എസ് പ്രവർത്തകരെ ജില്ലാ കാര്യാലയത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണ്. വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നാണ് പൊലീസ് കണ്ടെത്തൽ. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വാഹനം കൊണ്ടുപോയത്. ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 11 SDPI പ്രവർത്തകരും കസ്റ്റഡിയിലുണ്ട്.

   ഇന്നലെ രാത്രിയാണ് എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി കെ എസ് ഷാനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടൽ തീരുംമുമ്പേ പുലർച്ചെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ അക്രമികൾ വീട്ടിനുള്ളിൽ കയറി കൊലപ്പെടുത്തിയത്.

   ആംബുലൻസിലാണ് കൊലപാതക സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തിയതെന്നാണ് സൂചന. ഇരുസംസ്ഥാന നേതാക്കളുടെയും കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്നാണ് പൊലീസ് നിഗമനം. കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഘത്തെ നയിക്കും. നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകും. ഇന്റലിജൻസ് പരാജയം ഇല്ല. സംസ്ഥാന വ്യാപകമായി പൊലീസ് അതീവ ജാഗ്രതയിലാണെന്നും ഡിജിപി പറഞ്ഞു.

   രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. കെ എസ് ഷാനിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കൊച്ചിയിൽ നിന്ന് അൽപസമയത്തിനകം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് സംസ്കാരം.
   Also Read-Political Murder | ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ 12 മണിക്കൂറിനിടെ 12 കിലോമീറ്ററിനുളളില്‍

   കൊലപാതകങ്ങൾ തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വർഗീയവാദികളുടെ കെണിയിൽ ജനം വീഴരുതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പൊലീസ് കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

   SDPI നേതാവിന്റെ കൊലപാതകം ബിജെപി നേതാവിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് ബിജെപി പ്രതികരിച്ചു. മനപൂർവ്വം സംഘർഷം ഉണ്ടാക്കുകയാണെന്നാണ് SDPI പ്രതികരണം.
   Also Read-Political Murder | വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ RSS-SDPI ശ്രമം; രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഡി സതീശന്‍

   അതേസമയം, എസ്‍ഡിപിഐ- ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് പൊലീസ് അതീവ ജാഗ്രതാ നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലും RSS-SDPI സ്വാധീന കേന്ദ്രങ്ങളിലും പെട്രോളിംഗ് ശക്തമാക്കി. RSS പ്രവർത്തകൻ സഞ്ജിത് പാലക്കാട് ജില്ലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

   തുടർ സംഘർഷ സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്ത് പരിശോധനയും സുരക്ഷയും ശക്തമാക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം. സംശയമുള്ള വാഹനങ്ങൾ പരിശോധിക്കും. സംശയകരമായി ആളുകള്‍ സംഘടിക്കുന്നത് നിരീക്ഷിക്കും. സോഷ്യൽ മീഡിയയിലുടെയുള്ള പ്രചാരണങ്ങളും പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്. RSS - SDPI സ്വാധീന കേന്ദ്രങ്ങളിലെല്ലാം പരിശോധന ശക്തമാക്കി. ആവശ്യമെങ്കിൽ കരുതൽ തടങ്കൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിര്‍ദ്ദേശം.

   അടുത്തിടെ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ജില്ലകളിലും RSS-SDPI സ്വാധീന കേന്ദ്രങ്ങളിലും സംസ്ഥാന അതിർത്തികളിലുമാണ് കൂടുതൽ ജാഗ്രത. RSS നേതാവ് സഞ്ജിത് കൊല്ലപ്പെട്ട പാലക്കാട് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. പോപ്പുലർഫ്രണ്ട് നേതാക്കൾ ഉൾപ്പടെ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇന്നലെ രാത്രി മുതൽ ജില്ലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. അവധിയിൽ പോയ പൊലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചു.
   Published by:Naseeba TC
   First published: