• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരക്കഥാകൃത്തിനെതിരെ SDPI; ഉദ്ഘാടനത്തിന് വിളിച്ചു എന്നു പറയുന്നത് എന്തടിസ്ഥാനത്തില്‍?

തിരക്കഥാകൃത്തിനെതിരെ SDPI; ഉദ്ഘാടനത്തിന് വിളിച്ചു എന്നു പറയുന്നത് എന്തടിസ്ഥാനത്തില്‍?

എസ്ഡിപിഐയ്ക്ക് ഫിലിം ക്ലബ് ഇല്ലെന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിച്ചുവെന്ന് ഷാരിസ് പറഞ്ഞതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാര്‍

  • Last Updated :
  • Share this:
    'ജനഗണമന' തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെതിരെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാര്‍. എസ്ഡിപിഐയുടെ ഫിലിം ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചിരുന്നതായി ഷാരിസ് എംഎസ്എഫ് പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ്‍ഡിപിഐ രംഗത്തെത്തിയത്. എസ്ഡിപിഐ ഉദ്ഘാടനത്തിന് വിളിച്ചിരുന്നതായും വരില്ലെന്ന് പറഞ്ഞുവെന്നുമാണ് ഷാരിസ് എംഎസ്എഫ് വേദിയിൽ പറഞ്ഞത്.

    എന്നാൽ എസ്ഡിപിഐയ്ക്ക് ഫിലിം ക്ലബ് ഇല്ലെന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിച്ചുവെന്ന് ഷാരിസ് പറഞ്ഞതെന്നും ഇങ്ങനെയൊരു പരാമാര്‍ശം നടത്തിയത് ജനഗണമന പോലൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ അവാർഡ് നൽകുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നതായും അബ്ദുൽ ജബ്ബാർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

    Also Read-പന്തളത്ത് ബിജെപിയിൽ പട; പാർട്ടി കൗൺസിലറെ നഗരസഭാധ്യക്ഷ തെറിവിളിച്ചു; വീഡിയോ വൈറൽ

    എസ്ഡിപിഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ലെന്നും അബ്ദുൽ ജബ്ബാർ പറഞ്ഞു.


    'ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജന​ഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി' എന്നായിരുന്നു എംഎസ്എഫിന്റെ വേര് എന്ന പരിപാടിയിൽ സംസാരിക്കവേ ഷാരിസ് പറ‍ഞ്ഞത്.

    ഇതിനൊപ്പം തന്നെ കെ റെയിലിനെ വിമര്‍ശിച്ചും ഷാരിസ് രംഗത്തെത്തിയിരുന്നു. ഫാസിസത്തെ അന്വേഷിച്ച് യുപിയിലൊന്നും പോകേണ്ടെന്നും കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചെന്നും ഷാരിസ് പറഞ്ഞു. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിൻറെ ലാഭവും വേണ്ട. നല്ല വിദ്യാഭ്യാസം, വായു, വെള്ളം തുടങ്ങിയവയാണ് നമ്മുടെ ഭാവി തലമുറയ്ക്ക് കൊടുക്കേണ്ടതെന്നും ഷാരിസ് പറഞ്ഞിരുന്നു.
    Published by:Jayesh Krishnan
    First published: