നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'SDPI അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ല; ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണം': ബിജെപി

  'SDPI അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ല; ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണം': ബിജെപി

  നേമത്ത് ബിജെപി വിജയം തടയാൻ എൽഡിഎഫിന് പതിനായിരം വോട്ട് നൽകിയെന്നായിരുന്നു എസ് ഡി പി ഐ അവകാശ വാദം

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: നേമത്ത് എൽഡിഎഫും തിരുവനന്തപുരത്ത് യുഡിഎഫും എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച് മറുപടി പറയണമെന്ന് ബിജെപി. എസ് ഡി പി ഐ അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ലെന്നും ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നും ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് ആരോപിച്ചു. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങൾ തിരച്ചറിഞ്ഞെന്നും രാജേഷ് പറഞ്ഞു.

   നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം തടയാൻ വി ശിവൻകുട്ടിക്ക് ഒപ്പം നിന്നുവെന്നായിരുന്നു എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടലയുടെ വെളിപ്പെടുത്തൽ. നേമത്ത് പതിനായിരം വോട്ട് എസ് ഡി പി ഐക്ക് ഉണ്ടെന്നാണ് അവകാശവാദം. ''നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എസ് ഡി പി ഐ നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും''- സിയാദ് കണ്ടല പറഞ്ഞു.

   തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നൽകിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണമെന്നാണ് ബിജെപി ആവശ്യം. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നാണ് എസ് ഡി പി ഐ നേതാവ് പറഞ്ഞത്. നേരിയ വോട്ടുവ്യത്യാസംപോലും വലിയ ചലനങ്ങൾ ഉണ്ടാക്കാനിടയുളള തലസ്ഥാന ജില്ലയിൽ എസ് ഡി പി ഐ ധാരണ പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

   Also Read- സൗന്ദര്യ മത്സര വിജയിയുടെ കിരീടം തട്ടിയെടുത്തു; മത്സരവേദിയിലെ നാടകീയ സംഭവങ്ങള്‍

   ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് അവസാന നിമിഷവും ഇരു മുന്നണികളും ഒത്തുകളി ആരോപിച്ചിരുന്നു. നേമത്ത് കോൺഗ്രസ്- മാർക്സിസ്റ്റ് കൂട്ടുകെട്ടുണ്ടെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു. സഖ്യം സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്‍റെ ആക്ഷേപം. എന്നാൽ, സഖ്യ ആരോപണങ്ങൾ തള്ളിയ വി ശിവൻകുട്ടി ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ഒറ്റക്ക് കരുത്തുണ്ടെന്നായിരുന്നു പ്രതികരിച്ചത്.

   സീറ്റ് നിലനിർത്താൻ പരമാവധി ശ്രമിച്ച ബിജെപി ഏറ്റവും പേടിക്കുന്നത് എതിരാളികളിലൊരാൾക്ക് അനുകൂലമായ ന്യൂനപക്ഷവോട്ട് ഏകീകരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അവസാനം കുമ്മനത്തിന് എതിരെ ഉർന്ന വർഗീയവാദി പ്രചാരണം നേമത്തും ഉണ്ടായിരുന്നുവെന്നാണ് ബിജെപി ആരോപണം.

   Also Read- Breaking| യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

   അതേസമയം, രാഹുൽ ഗാന്ധികൂടി അവസാന നിമിഷം വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 2016ൽ സുരേന്ദ്രൻ പിള്ളക്ക് കിട്ടിയ 13860 അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശിതരൂർ നേടിയ 46472 അടിസ്ഥാന വോട്ട് കണക്കാക്കി അതിന് മുകളിലേക്കാണ് യുഡിഎഫിന്റെ മുഴുവൻ പ്രതീക്ഷകളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി ദിവാകരന്‍റെ 33921 അല്ല, 40000 ത്തോളം വരുന്ന പാർട്ടി വോട്ടാണ് ശിവൻ കുട്ടിയുടെ കണക്ക്. പിന്നെ ബിജെപി വിരുദ്ധ വോട്ടുകളിലും മുരളിയെ പോലെ വി ശിവൻകുട്ടിയും പ്രതീക്ഷവെക്കുന്നു.
   Published by:Rajesh V
   First published: