യൂത്ത് ലീഗിന്റെ ദൗത്യം SDPI ഏറ്റെടുക്കുമോ? അമിത് ഷാ കേരളത്തിലെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപനം
യൂത്ത് ലീഗിന്റെ ദൗത്യം SDPI ഏറ്റെടുക്കുമോ? അമിത് ഷാ കേരളത്തിലെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപനം
എസ് ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പി അബ്ദുല്‍ മജീദ് ഫൈസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
News18 Malayalam
Last Updated :
Share this:
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയാല്‍ പ്രതിഷേധം അറിയിക്കുമെന്ന് എസ്ഡി പിഐ. അമിത് ഷാ വരുന്ന തീയതി അറിയുന്ന പക്ഷം എങ്ങനെ പ്രതിഷേധിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കും. എസ് ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിത് ഷാ എത്തുന്ന ദിവസം പ്രതിഷേധത്തിന്റെ ബ്ലാക്ക് വാള് നിര്‍മ്മിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയെങ്കിലും മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് ഇത് നിര്‍വീര്യമാക്കുകയായിരുന്നു. എന്നാല്‍ ആ ദൗത്യമാണിപ്പോള്‍ എസ് ഡി പി ഐ ഏറ്റെടുക്കുന്നത്.
ശക്തമായ പ്രതിഷേധമായിരിക്കുമെന്ന് മാത്രമാണ് എസ് ഡി പി ഐ ഭാരവാഹികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എങ്ങനെയുള്ള പ്രതിഷേധമെന്നത് പിന്നീട് തീരുമാനിക്കും. മാത്രമല്ല പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തെ അവഗണിക്കുന്നതിനെതിരെ വി മുരളീധരന് ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരെ കേരളത്തില്‍ കാല് കുത്താന്‍ അനുവദിക്കരുതെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു.
കേരളത്തില്‍ നടക്കുന്ന കുടുംബസര്വേകള് ദുരൂഹമാണെന്നും ഫൈസി പറഞ്ഞു. മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതി-മത വിഭാവങ്ങളുടെ വിശദമായ വിവരശേഖരണമാണ് നടക്കുന്നതെന്നും എസ് ഡി പി ഐ നേതാക്കള്‍ പറയുന്നു. പൗരത്വ വിഷയത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ ഇത്തരം സര്‍വേകള്‍ നിര്ത്തിവെയ്ക്കണമെന്നുമാണ് എസ് ഡി പി ഐ ആവശ്യപ്പെടുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.