• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭരണത്തിൽ പിന്തുണയ്ക്കുന്നവരെ സഹായിക്കും;  ഇടത്-വലത് വ്യത്യാസമില്ല SDPI

ഭരണത്തിൽ പിന്തുണയ്ക്കുന്നവരെ സഹായിക്കും;  ഇടത്-വലത് വ്യത്യാസമില്ല SDPI

സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന തീരുമാനം ആണെങ്കിലും എസ്ഡിപിഐക്ക് ഇതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്

SDPI

SDPI

  • Share this:
ഈരാറ്റുപേട്ട നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാൻ നിർണായകമായത് എസ്ഡിപിഐ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയത്തിന് നൽകിയ പിന്തുണയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ആകെ ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന തീരുമാനം ആണെങ്കിലും എസ്ഡിപിഐക്ക് ഇതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ്
ഹസീബ് ചായിപ്പറമ്പില്‍ ന്യൂസ് 18 നോട് പറഞ്ഞു.വിവേചനത്തിനും ഏകാധിപത്യ പ്രവണതക്കുമെതിരായ താക്കീതാണ്‌ ഈരാറ്റുപേട്ടയിൽ  എസ്ഡിപിഐ നടത്തിയത് എന്ന്  പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.

ഭരണം തുടങ്ങിയ കഴിഞ്ഞ ഒമ്പത് മാസക്കാലമായി  ഈരാറ്റുപേട്ട നഗരസഭയിൽ  ഭരണ നേതൃത്വത്തിന്‍റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകള്‍ ഉണ്ടായത് എന്നാണ് എസ്ഡിപിഐ കുറ്റപ്പെടുത്തുന്നു. ഇതിനെതിരായ നിലപാടാണ്
ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ  എസ്ഡിപിഐ കൈക്കൊണ്ടതെന്നു പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് സി എച്ച് ഹസീബ് പറഞ്ഞു. അവിശ്വാസ പ്രമേയം പാര്‍ട്ടിയുടെ അഞ്ച് കൗണ്സിലര്‍മാരുടെയും പിന്തുണയോടെ പാസായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ വന്ന അവിശ്വാസ നീക്കങ്ങളിലെന്ന പോലെ ഇത്തവണയും നാടിന്‍റെ വികസന താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചുള്ള നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ഒന്‍പത് മാസത്തെ ഭരണ കാര്യങ്ങളില്‍ സ്വജന പക്ഷപാതിത്വവും വിവേചനവും അസഹനീയമാം വിധത്തിലേക്ക് മാറിയിരുന്നതായും എസ്ഡിപിഐ കുറ്റപ്പെടുത്തുന്നു.

പ്രാദേശിക വികസനത്തിൽ ഭരണസമിതി വലിയ വിവേചനമാണ് കാട്ടിയതെന്ന്  എസ്ഡിപിഐ നേതാക്കൾ കുറ്റപ്പെടുത്തുന്നു.
വികസന കാര്യങ്ങളില്‍ വാചകക്കാസര്‍ത്തുകള്‍ക്കപ്പുറം ആശാവാഹമായ ഇടപെടലുകളൊന്നും തന്നെ നടന്നിട്ടില്ല. മുനിസിപ്പല്‍ കൗൺസില്‍ അംഗങ്ങളെ ഒറ്റക്കെട്ടായി കൊണ്ടു പോകാന്‍ ഭരണ നേതൃത്വത്തിനായിട്ടില്ല എന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളോടുള്ള വിവേചനം അവരെ വിജയിപ്പിച്ചയച്ച പ്രദേശങ്ങളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയില്ല. തുടര്‍ച്ചയായുണ്ടാവുന്ന അവിശ്വാസ നീക്കങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നറിയാം. എന്നാല്‍, വീണ്ടും അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതില്‍ ഭരണ കക്ഷികളില്‍പ്പെട്ടവരാണ് ഉത്തരവാദികള്‍.   ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം സ്വീകരിക്കേണ്ട പ്രായോഗിക പരിഹാരമാണ് പാര്‍ട്ടി ഇവിടെ കൈക്കൊണ്ടിട്ടുള്ളത്  എന്നും എസ് ഡി പപി ഐ പറയുന്നു.

ഈരാറ്റുപേട്ടയിൽ നടന്നത് രാഷ്ട്രീയ കച്ചവടം ആണെന്ന യുഡിഎഫ് ആരോപണത്തെ എസ്ഡിപിഐ തള്ളിപ്പറയുന്നു രാഷ്ട്രീയക്കച്ചവടമായി പറഞ്ഞു പരത്തുന്നവര്‍ തെളിവുകളില്ലാത്ത കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നാണ്  ഇക്കാര്യത്തിൽ നൽകുന്ന മറുപടി.

ഏതായാലും യുഡിഎഫ് ഭരണത്തെ  എന്നതിന് അപ്പുറം ഭരണത്തിൽ എത്താൻ കൂടിയുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നത് എന്നാണ് സൂചന. എന്നാൽ എസ്ഡിപിഐയുടെ ഈ ശ്രമത്തിന് സിപിഎം  വഴങ്ങുമോ എന്ന് കാത്തിരുന്നു കാണണം. സംസ്ഥാന രാഷ്ട്രീയത്തിൽ ആകെ എസ്ഡിപിഐ സിപിഎം കൂട്ടുകെട്ട് കോൺഗ്രസും ബിജെപിയും ആയുധമാക്കി കഴിഞ്ഞു. എസ്ഡിപിഐയും ആയി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നായിരുന്നു സിപിഎം പുലർത്തിയിരുന്ന പ്രഖ്യാപിത നിലപാട്. കോൺഗ്രസും ഇതേ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.  അതുകൊണ്ടുതന്നെ ഇടതു വലതു മുന്നണികൾ എസ്ഡിപിഐയുമായി ഉണ്ടാക്കുന്ന ഓരോ കൂട്ടുകെട്ടുകളും നിർണായകമാണ്. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.
Published by:Karthika M
First published: