• HOME
  • »
  • NEWS
  • »
  • kerala
  • »
  • വർക്കല പാപനാശം ബീച്ചിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; പ്രാദേശിക പ്രതിഭാസമെന്ന് അധികൃതർ

വർക്കല പാപനാശം ബീച്ചിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; പ്രാദേശിക പ്രതിഭാസമെന്ന് അധികൃതർ

തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസമെന്ന് അധികൃതർ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. എന്നാൽ പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല.

തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്തു.

Also Read- ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം

ഒക്ടോബർ 29ന് കോഴിക്കോട് നൈനാൻ വളപ്പ് ഭാഗത്തും കടൽ ഉൾവലിഞ്ഞിരുന്നു. അവിടെ മണിക്കൂറുകൾക്കകം കടൽ പൂർവസ്ഥിതിയിലേക്ക് എത്തി. സുനാമി ഭീഷണിയില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.
Published by:Anuraj GR
First published: