ആലപ്പുഴ: പത്തനംതിട്ടയിലെ പരുമല പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിലിനെയാണ് (16) കാണാതായത്. പരുമല പമ്പാ നദിയിൽ അരയൻപറമ്പിൽ കടവിൽ പത്തോളം കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയതാണ് ആദിൽ.
Also Read-പാലക്കാട് കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കുളിക്കുന്നതിനിടെ ആദിൽ കയത്തിൽ മുങ്ങി താഴുകയായിരുന്നു. പുളികീഴ് പൊലിസും തിരുവല്ല അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown, Pampa river