മലപ്പുറം: പുത്തുമലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി ഏ.കെ ശശീന്ദ്രന്. തെരച്ചില്‍ തുടരും. ഇതിനായി റഡാര്‍ സംവിധാനം കൊണ്ടുവരും. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലുമായിരിക്കും തെരച്ചില്‍ നടത്തുന്നത്. ബന്ധുക്കള്‍ക്ക് സംശയമുള്ള സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നിര്ത്തുന്നെന്നത് വ്യാജ പ്രചാരണമാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.