നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Wayanad Tiger| കുറുക്കന്മൂലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ 23ാം ദിവസം; പുതിയ കാൽപാടുകൾ കണ്ടെത്തി

  Wayanad Tiger| കുറുക്കന്മൂലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ 23ാം ദിവസം; പുതിയ കാൽപാടുകൾ കണ്ടെത്തി

  മയക്കുവെടി വെക്കുന്നതിൽ പ്രത്യേകപരിശീലനം നേടിയ മൂന്ന് സംഘങ്ങളും വനത്തിൽ തെരച്ചിൽ നടത്തും

  • Share this:
   വയനാട്: കുറുക്കന്മൂലയിൽ (Kurukkanmoola)കാടിറങ്ങിയെത്തിയ കടുവയ്ക്കായുള്ള (Tiger at Wayanad) തിരച്ചിൽ ഇരുപത്തിമൂന്നാം ദിവസവും തുടരുന്നു. ഒലിയോട്ട്‌ വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. മയക്കുവെടി വെക്കുന്നതിൽ പ്രത്യേകപരിശീലനം നേടിയ മൂന്ന് സംഘങ്ങളും വനത്തിൽ തെരച്ചിൽ നടത്തും. നൂറ്റി എൺപതോളം വനപാലകരുടെ നേതൃത്വത്തിലാണ് കടുവക്കായി തിരച്ചിൽ നടക്കുന്നത്.

   കടുവാഭീതിയുള്ളതിനാൽ ജോലിക്ക് പോലും പോകാനാകാത്ത സ്ഥിതിയാണെന്ന് പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെയുള്ളവരും പറയുന്നു. ഇതിനിടയിൽ കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തിയതായും സൂചനയുണ്ട്. മുട്ടങ്കര, മുണ്ടുപറമ്പിൽ ബാബുവിന്റെ തോട്ടത്തിലാണ് കാൽപാടുകൾ കണ്ടെത്തിയത്.

   കടുവയ്ക്കായുള്ള തിരച്ചിലിനായി പോലീസും വനംവകുപ്പും ക്യമ്പ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ശക്തമാണ്. കടുവയെ പിടികൂടാൻ കഴിഞ്ഞ ദിവസമാണ് മയക്കുവെടി സംഘം എത്തിയത്. കടുവ ഉള്‍വനത്തിലേക്ക് കടന്നതിനാൽ വെടിവെക്കാൻ കഴിഞ്ഞിരുന്നില്ല.

   5 ദിവസമായി കടുവ ജനവാസ മേഖലകളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടില്ല. എങ്കിലും കഴുത്തില്‍ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നല്‍കേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

   Also Read-Needle stuck in Stomach | മൊട്ടുസൂചി വിഴുങ്ങി പത്താംക്ലാസുകാരി; ആമാശയത്തില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തത് പത്ത് മണിക്കൂറിന് ശേഷം

   കടുവയെ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേഗൂർ വന മേഖലയിൽ കടുവ ഒളിഞ്ഞിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. സ്ഥലം തിരിച്ചറിഞ്ഞതോടെ കടുവയെ ഉടൻ തന്നെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ പറഞ്ഞു.

   ബേഗൂർ വന മേഖലയിൽ നടത്തിയ തിരച്ചിലിന് ശേഷമാണ് കടുവ ഇരിക്കുന്ന സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കയറിയിട്ടുണ്ടാകും എന്ന വിലയിരുത്തലിൽ എല്ലാ സംഘങ്ങളും ഈ മേഖല തന്നെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.

   ഈ തിരച്ചിലിനൊടുവിലാണ് വളരെ അടുത്ത് നിന്ന് കടുവയെ കണ്ടു എന്നും പല സ്ഥലങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് കടുവയിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. മയക്കുവെടി വെക്കാൻ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. കടുവയുടെ ഇടം മനസിലായ വനംവകുപ്പ് നാളെയും ഇതേ സ്ഥലത്ത് തന്നെ തന്നെ തിരച്ചിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}