നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ഒഴുക്കിൽപെട്ട 12കാരനെ കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു

  കണ്ണൂരിൽ ഒഴുക്കിൽപെട്ട 12കാരനെ കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു

  കോടാപറമ്പ് തകർന്ന പാലത്തിനടുത്തു സ്ത്രീയും രണ്ടുകുട്ടികളും വെള്ളിയാഴ്ചയാണ് ഒഴുക്കിൽപ്പെട്ടത്.

  • Share this:
  കണ്ണൂർ:  ഉളിക്കൽ നുച്ചിയാട് പുഴയിൽ കാണാതായ കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. 12 കാരനായ ഫായിസിനെയാണ് കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്.കോടാപറമ്പ് തകർന്ന പാലത്തിനടുത്തു സ്ത്രീയും രണ്ടുകുട്ടികളും വെള്ളിയാഴ്ചയാണ് ഒഴുക്കിൽപ്പെട്ടത്.

  Also Read-കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

  അപകടത്തിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് നുച്ചിയാട് വാർഡ് അംഗം കബീർ പള്ളിപ്പാത്തിൻ്റെ സഹോദരി താഹിറ (32) സഹോദരൻ്റെ മകൻ ബാസിത്ത് (13) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പുഴയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ ആണ് മരണം സംഭവിച്ചത്.

  Also Read-കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്‍റെ ദേഹത്ത് നൂറോളം കുത്തുകൾ; ക്രൂരകൃത്യം നടത്തിയ അമ്മൂമ്മ അറസ്റ്റിൽ

  ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട താഹിറ യുടെ മകൻ ഫായിസിനെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇപ്പോഴും തുടരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുളിക്കാനായി പുഴയിൽ ഇറങ്ങിയ മൂന്നുപേരും ഒഴുക്കിൽ പെടുകയായിരുന്നു  ഇരിട്ടി, മട്ടന്നൂർ ഫയർഫോഴ്സിലെ മുങ്ങൽ വിദഗ്ധരും, സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമും, നീന്തൽ വിദഗ്ധരും സംയുക്തമായിയാണ് ശനിയാഴ്ച തിരച്ചിൽ നടത്തിയത്. തിരച്ചിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തും.  കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ആളുകൾ കൂട്ടം ചേരുന്നത് തടയാനായി ഉളിക്കൽ പോലീസിൻ്റെ സാന്നിദ്ധ്യവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തിരച്ചിലിന് നാവികസേനയുടെ സഹായം പ്രയോജനപ്പെടുത്തണമെന്ന് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. അതിന് ആവശ്യമായ നടപടി ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും വ്യക്തമാക്കി.
  Published by:Asha Sulfiker
  First published:
  )}