കോട്ടയം: നാലര വര്‍ഷം മുന്‍പ് കാണാതായ ദമ്പതികള്‍ക്കായി പാറക്കുളത്തില്‍ തെരച്ചില്‍ തുടങ്ങി. താഴത്തങ്ങാടി അറുപറയില്‍ നിന്ന് കാണാതായ ഹാഷിം(42), ഹബീബ(37) എന്നിവരെയാണ് കാണാതായത്. 2017 ഏപ്രില്‍ ആറിനാണ് ദമ്പതികളെ കാണാതായത്. ദമ്പതികള്‍ക്കായി മുട്ടത്തെ പാറക്കുളത്തിലാണ് തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
രാത്രി ഒന്‍പതു മണിയോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞായിരുന്നു ഇരുവരും പുതിയ കാറില്‍ പോയത്. ഉറക്കമായതിനാല്‍ രണ്ടു മക്കളെയും കൊണ്ടുപോയില്ല. ഏറെനേരം വൈകിയിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് പിറ്റേദിവസം ഹാഷിമിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
വാഹനവുമായി ഇറങ്ങാന്‍ സാധ്യതയുള്ളതിനാലാണ് ഇവിടെ തിരയുന്നത്. ജില്ലയില്‍ ഇത്തരത്തിലുള്ള കുളങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിരുന്നു. കുളത്തിലെ പുല്ല് നീക്കിയശേഷം സ്കൂബാ ടീമിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തും. കുളം വറ്റിക്കാനും ആലോചനയുണ്ട്.
മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടു പോയതിനാല്‍ ആ മാര്‍ഗമുള്ള അന്വേഷണം ആദ്യ തന്നെ നിലച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിജയിച്ചില്ല. കാര്‍ പുഴയില്‍ വീണിട്ടുണ്ടാകുമെന്ന സംശയത്തില്‍ പൊലീസ് മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തി.
Murder | ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി
ഭര്‍ത്താവിനെ ഭര്യ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു.
വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നിയാണ് അകത്ത് പ്രവേശിച്ച് പരിശോധന നടത്തിയത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.