സീറ്റ് ബെൽറ്റും ഹെൽമറ്റും: ഒരുമാസം പറഞ്ഞുമനസ്സിലാക്കും; അതിനുശേഷം കർശനമാക്കും

ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച യോഗത്തിലാണ് തീരുമാനം

news18
Updated: July 11, 2019, 9:33 AM IST
സീറ്റ് ബെൽറ്റും ഹെൽമറ്റും: ഒരുമാസം പറഞ്ഞുമനസ്സിലാക്കും; അതിനുശേഷം കർശനമാക്കും
helmet
  • News18
  • Last Updated: July 11, 2019, 9:33 AM IST
  • Share this:
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. എന്നാൽ ആദ്യത്തെ ഒരിമാസം പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്താനാണ് തീരുമാനം. അതിനുശേഷമാകും ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുക. തുടർച്ചയായി ഒരു മാസത്തെ ബോധവൽക്കരണത്തിന് ഗതാഗത വകുപ്പ് ഉടൻ തുടക്കമിടും. കർശന നടപടി ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കത്തെഴുതിയതിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച യോഗത്തിലാണു ഇക്കാര്യത്തിൽ പ്രാഥമിക ധാരണയായത്.

ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി സ്റ്റുഡന്റ്സ് പൊലീസ് കേഡ‍റ്റുകളുടെയും എഫ് എം റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെയും സഹായം തേടാനും യോഗം തീരുമാനിച്ചു. ഗതാഗത സെക്രട്ടറി, റോഡ് സുരക്ഷ അതോറിറ്റി സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. 17നു വീണ്ടും യോഗം ചേരാനും അന്നു വിശദ നിർദേശങ്ങൾ സമർപ്പിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടർന്നു കളക്ടർമാരെ വിഡിയോ കോൺഫറൻസ് വഴി ബന്ധപ്പെട്ടു ബോധവൽക്കരണ നടപടികൾ ഉറപ്പാക്കും.

സംസ്ഥാനത്തെ മോട്ടർ വാഹന അപകടങ്ങളുടെ കണക്കുകൾ സുപ്രീംകോടതിയുടെ പ്രത്യേക സമിതിയുടെ വാർഷിക അവലോകന യോഗങ്ങളിൽ തുടർച്ചയായി വിമർശന വിധേയമായതോടെയാണു ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കിയുള്ള കോടതിവിധി കർശനമായി നടപ്പാക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തെഴുതിയത്. 2015ലാണ് സുപ്രീംകോടതിയുടെ സമിതി സീറ്റ് ബെൽറ്റും ഹെൽമറ്റും കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയത്.

First published: July 11, 2019, 9:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading