HOME » NEWS » Kerala » SEAT DISPUTE IN CPI KOLLAM AFTER FACTIONALISM GG TV VVV

കൊല്ലത്ത് സിപിഐയിൽ വിഭാഗിയതയ്ക്കു പിന്നാലെ സീറ്റു തർക്കം തുറന്നപോരിലേക്ക്

വിനേഷിനെ മത്സരിപ്പിക്കാനാവില്ലെന്ന് ഡെപ്യൂട്ടി മേയറും മങ്ങാട് ഡിവിഷൻ കൗൺസിലറുമായ വിജയാ ഫ്രാൻസിസ്, മുൻ ഡെപ്യൂട്ടി മേയറും സി പി ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ. ജി. ലാലു എന്നിവർ നിലപാടെടുത്തതായാണ് പരാതി.

News18 Malayalam | news18-malayalam
Updated: November 15, 2020, 2:56 PM IST
കൊല്ലത്ത് സിപിഐയിൽ വിഭാഗിയതയ്ക്കു പിന്നാലെ സീറ്റു തർക്കം തുറന്നപോരിലേക്ക്
cpi
  • Share this:
കൊല്ലം: കൊല്ലം കോർപ്പറേഷൻ ഇരുപതാം ഡിവിഷൻ സ്ഥാനാർത്ഥിയായി പ്രാദേശിക ഘടകങ്ങൾ നിശ്ചയിച്ചിരുന്ന വിനേഷിനെ ഒഴിവാക്കി സി പി ഐ മണ്ഡലം സെക്രട്ടറി ബിജുവിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ജില്ലയിലെ ഒരു വിഭാഗം സി പി ഐ - എഐവൈഎഫ് നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി സി പി ഐ ജില്ലാ കമ്മറ്റി ഓഫിസിൽ എത്തി. ഇവർ  തമ്പടിച്ചുതോടെ ഉച്ചയ്ക് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകി പ്രവർത്തകരെ നേതാക്കൾ മടക്കി അയച്ചു.

എഐവൈഎഫ് കൊല്ലം സിറ്റി സെക്രട്ടറി വി വിനേഷിന് സീറ്റ് നിഷേധിച്ചതോടെയാണ് സി പി ഐയിൽ തുടരുന്ന വിഭാഗീയത പൊട്ടിത്തെറിയിലെത്തിയത്. കൊല്ലം കോർപ്പറേഷൻ ഇരുപതാം ഡിവിഷൻ സ്ഥാനാർത്ഥിയായി പ്രാദേശിക ഘടകങ്ങൾ നിശ്ചയിച്ചിരുന്നത് വിനേഷിനെയാണ്. എന്നാൽ വിനേഷിനെ ഒഴിവാക്കി സി പി ഐ മണ്ഡലം സെക്രട്ടറി ബിജുവിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ്  ജില്ലയിലെ ഒരു വിഭാഗം സി പി ഐ - എഐവൈഎഫ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

വിനേഷിനെ മത്സരിപ്പിക്കാനാവില്ലെന്ന് ഡെപ്യൂട്ടി മേയറും മങ്ങാട് ഡിവിഷൻ കൗൺസിലറുമായ വിജയാ ഫ്രാൻസിസ്, മുൻ ഡെപ്യൂട്ടി മേയറും സി പി ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ. ജി. ലാലു എന്നിവർ നിലപാടെടുത്തതായാണ് പരാതി.

പരിഹാരമുണ്ടായില്ലെങ്കിൽ മങ്ങാട് ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനേഷ് മത്സരിച്ചേക്കുമെന്നാണ് സൂചന. പ്രാദേശികമായി ജനപിന്തുണയുള്ള നേതാവാണ് വിനേഷ്. എന്നാൽ വിനേഷിന് സീറ്റ് നിഷേധിക്കാൻ ഇടപെടൽ നടത്തിയിട്ടില്ലെന്ന് ആരോപണ വിധേയർ വ്യക്തമാക്കുന്നു.



വിജയ സാധ്യത മാത്രമേ പരിഗണിക്കൂവെന്ന് പാർട്ടി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. മുൻ എംഎൽഎ പി എസ് സുപാലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ വലിയ കലാപമാണ് സി പി ഐ ക്കുള്ളിലുണ്ടായത്. സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്ത ഒദ്യോഗികപക്ഷത്തിൻ്റെ നടപടിയാണ് നേരത്തെ വിവാദമായത്.
Published by: Gowthamy GG
First published: November 15, 2020, 2:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories