കെഎസ്ആർടിസി ഓർഡിനറി സർവ്വീസിലും സീറ്റ് ബുക്ക് ചെയ്യാം; സൗകര്യം സ്ഥിരയാത്രക്കാരെ ലക്ഷ്യമിട്ട്
പലർക്കും രാവിലെയുള്ള യാത്രകളിൽ ബസിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 24, 2020, 11:04 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിൽ ഇനി മുതൽ സീറ്റ് റിസർവേഷന് സൗകര്യം. രാവിലെയും വൈകീട്ടും ഒരേ ബസിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്രദമാകും വിധമാണ് ക്രമീകരണം. അഞ്ച് രൂപ കണ്ടക്ടർക്ക് നൽകി സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനാണ് സൗകര്യമൊരുക്കുന്നത്.
പലർക്കും രാവിലെയുള്ള യാത്രകളിൽ ബസിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. രാവിലെ യാത്രയ്ക്ക് കയറുമ്പോൾ ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാരിൽ നിന്ന് യാത്രാക്കാർക്ക് എടുക്കാം. തിരികെ വരാൻ ബസിൽ കയറുമ്പോൾ ഈ കുപ്പൺ ഉപയോഗിച്ച് ബുക്ക് ചെയ്ത സീറ്റിൽ യാത്രക്കാരന് ഉപയോഗിക്കാം.
ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ , വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി.
മുൻഗണന കൂപ്പണുകളിൽ തീയതി, സീറ്റ് നമ്പർ, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തിയിക്കും. എന്നാൽ ഒരു ദിവസം ഒരു ബസിൽ 30 ൽ കൂടുതൽ കൂപ്പണുകൾ നൽകില്ല. ശേഷിക്കുന്ന സീറ്റുകൾ റിസർവേഷൻ കൂപ്പണില്ലാത്ത യാത്രക്കാർക്കായി മാറ്റിവെക്കും.
ഒരേ ബസിലെ മുഴുവൻ സീറ്റുകളും മുൻഗണനാ കൂപ്പൻപ്രകാരം യാത്രാക്കർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂഡിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് കൂടി സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.
ഇതിനായി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. സ്ഥിരം യാത്രാക്കാർക്ക് സീറ്റുകൾ ഉറപ്പ് വരുത്തി കൂടുതൽ സ്ഥിരം യാത്രക്കാരെ കെഎസ്ആർടിസി സർവ്വീസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
പലർക്കും രാവിലെയുള്ള യാത്രകളിൽ ബസിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. രാവിലെ യാത്രയ്ക്ക് കയറുമ്പോൾ ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാരിൽ നിന്ന് യാത്രാക്കാർക്ക് എടുക്കാം.