ന്യൂഡല്‍ഹി: കോൺഗ്രസ് മത്സരിക്കുന്ന 43 സീറ്റുകളിൽ ഏകദേശ ധാരണയായി. കെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎൽഎമാരെല്ലാവരും മത്സരിക്കുമെന്നാണ് വിവരം. ഡൽഹിയിൽ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും വിജയ സാധ്യത പരിഗണിച്ച് ആ പട്ടികയില്‍ വന്നവര്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം. ഇതുപ്രകാരം ഉമ്മന്‍ ചാണ്ടിക്ക് പുറമെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറവൂരില്‍ വി ഡി സതീശനും വണ്ടൂരില്‍ എ പി അനില്‍കുമാറിനുമാണ് വീണ്ടും ടിക്കറ്റ് നല്‍കിയത്. കെ ബാബുവിനായി (തൃപ്പൂണിത്തുറ) എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കനുവേണ്ടി (മൂവാറ്റുപുഴ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി) ഐ ഗ്രൂപ്പും സമ്മര്‍ദം തുടരുകയാണ്.
മാതൃു കുഴല്‍നാടനെ മത്സരിപ്പിക്കാൻ ധാരണയായെങ്കിലും ഏത് സീറ്റിലേക്ക് പരിഗണിക്കും എന്നത് തർക്ക വിഷയമായി തുടരുകയാണ്. മൂവാറ്റുപുഴില്‍ ജോസഫ് വാഴക്കന്റെയും മാത്യു കുഴല്‍നാടനെയും മത്സരിപ്പിക്കണമെന്നാണ് ഇരുവിഭാഗവും ആവശ്യപ്പെടുന്നത്. മാത്യു കുഴല്‍നാടനെ ചാലക്കുടിയില്‍ പരിഗണിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട എന്ന മുദ്രാവാക്യം വിളികളും പ്രകടനത്തില്‍ ഉയര്‍ന്നു.
സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന സീറ്റുകൾ
കോവളം-എം വിന്‍സെന്റ്
അരുവിക്കര-കെ എസ് ശബരീനാഥന്‍
തിരുവനന്തപുരം-വി എസ് ശിവകുമാര്‍
ഹരിപ്പാട്-രമേശ് ചെന്നിത്തല
അരൂര്‍-ഷാനിമോള്‍ ഉസ്മാന്‍
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി
എറണാകുളം-ടി ജെ വിനോദ്
പറവൂര്‍-വി ഡി സതീശന്‍
തൃക്കാക്കര-പി ടി തോമസ്
കുന്നത്തുനാട്-വി പി സജീന്ദ്രന്‍
ആലുവ-അന്‍വര്‍ സാദത്ത്
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി-റോജി എം ജോണ്‍
വടക്കാഞ്ചേരി-അനില്‍ അക്കര
പാലക്കാട്-ഷാഫി പറമ്പില്‍
തൃത്താല-വി ടി ബല്‍റാം
വണ്ടൂര്‍-എ പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി-ഐ സി ബാലകൃഷ്ണന്‍
പേരാവൂര്‍-സണ്ണി ജോസഫ്
ഏകദേശ ധാരണയായ പേരുകള്‍ ഇവ-
ഉദുമ-ബാലകൃഷ്ണന്‍ പെരിയ
കണ്ണൂര്‍-സതീശന്‍ പാച്ചേനി
മാനന്തവാടി-പി കെ ജയലക്ഷ്മി
കല്‍പറ്റ-ടി. സിദ്ദിഖ്
നാദാപുരം-കെ പ്രവീണ്‍കുമാര്‍
ബാലുശ്ശേരി-ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത്-കെ എം അഭിജിത്ത്
നിലമ്പൂര്‍-വി വി പ്രകാശ്
പൊന്നാനി-എ എം രോഹിത്
തരൂര്‍- കെ എ ഷീബ
പട്ടാമ്പി- കെ എസ് ബി എ തങ്ങള്‍
തൃശ്ശൂര്‍-പത്മജ വേണുഗോപാല്‍
കൊടുങ്ങല്ലൂര്‍-സി എസ് ശ്രീനിവാസന്‍
കൊച്ചി-ടോണി ചമ്മിണി
വൈക്കം- പി ആര്‍ സോന
പൂഞ്ഞാര്‍-ടോമി കല്ലാനി
ചേര്‍ത്തല-എസ് ശരത്
കായംകുളം-എം ലിജു
റാന്നി-റിങ്കു ചെറിയാന്‍
കഴക്കൂട്ടം-ജെ എസ് അഖില്‍
വാമനപുരം-ആനാട് ജയന്‍
നെടുമങ്ങാട്-ബി ആര്‍ എം ഷെഫീര്‍
പാറശാല-അന്‍സജിത റസല്‍
വര്‍ക്കല- ഷാലി ബാലകൃഷ്ണന്‍
രണ്ടുപേർ പരിഗണനയിലുള്ള മണ്ഡലങ്ങൾ
ഇരിക്കൂര്‍-സജീവ് ജോസഫ്, സോണി സെബാസ്റ്റിയന്‍
കൊയിലാണ്ടി-എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍
തൃപ്പൂണിത്തുറ- കെ ബാബു, സൗമിനി ജയിന്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Congress candidates