കൊച്ചി: ചെല്ലാനത്തിന്റെ (Chellanam) ദുരിതങ്ങൾക്കറുതി വരുത്തി കടൽ ഭിത്തി സ്ഥാപിച്ചു തുടങ്ങി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആഹ്ളാദാരവങ്ങള്‍ക്കിടയില്‍ ആദ്യ ടെട്രാപോഡ് തീരത്ത് സ്ഥാപിച്ചു. ആയിരക്കണക്കിന് ടെട്രാപോഡുകളാണ് കടൽ തീരത്തേക്ക് നീങ്ങുവാൻ തയ്യാറായി നിൽക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിർമാണ ജോലിയുടെ കരാറുകാർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ആണ്.
രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലായാണ് രണ്ട് ടണ്ണിന്റെ ടെട്രോപോഡുകൾ നിരത്തി തുടങ്ങിയത്. അതിനുമുകളിലായി കൂടുതൽ ദൃഢതക്ക് വേണ്ടി തിരിച്ചും ടെട്രോപോഡുകൾ നിരത്തും. നിലവിൽ രണ്ടു ടണ്ണിന്റെ 3400 ടെട്രാപോഡുകളും മൂന്നര ടണ്ണിന്റെ 800 ടെട്രാപോഡുകളും 14000 ടൺ കരിങ്കല്ലും തയ്യാറായിക്കഴിഞ്ഞു.
കടൽ ഭിത്തി നിർമാണം ദ്രുതഗതിയിലാണ്. ഊരാളുങ്കലിന്റെ നേതൃത്വത്തിൽ മികവുറ്റ നിലയിലാണ് പണി പുരോഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യം ചെല്ലാനം പദ്ധതിക്കുണ്ട്. ഈ മാസം തന്നെ ഔദ്യോഗിക നിർമാണ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
Also Read-
ചൂണ്ടയിൽ നിന്നും കടിച്ച് മാറ്റുന്നതിനിടെ തൃശ്ശൂർ സ്വദേശിയുടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ
കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ മുഴുവൻ നിരത്തും. ചെല്ലാനം ഹാര്‍ബര്‍ ഭാഗത്താണ് നിലവില്‍ ടെട്രാപോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്.
ജനുവരി 25 നാണ് പ്രദേശത്ത് ടെട്രാപോഡുകളുടെ നിര്‍മാണം ആരംഭിച്ചത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ടെട്രാപോഡുകള്‍ ആണ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയവ സ്ഥല ലഭ്യത ഉള്ളയിടങ്ങളില്‍ സൂക്ഷിച്ച ശേഷം ക്രെയിനുപയോഗിച്ച് തീരപ്രദേശങ്ങളില്‍ സ്ഥാപിക്കും.
Also Read-
കോഴിക്കോട് ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ
2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്. മുംബൈ മറൈന്‍ ഡ്രൈവ് പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടെട്രാപോഡുകള്‍ പ്രദേശത്തെ സുരക്ഷിതത്വത്തിനൊപ്പം ടൂറിസം സാധ്യതയും വര്‍ധിപ്പിക്കും. 344.2 കോടി രൂപയാണ് ടെട്രാപോഡ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി ജലസേചന വകുപ്പ് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് കടലേറ്റം ശക്തമായ 10 ഹോട്ട് സ്പോട്ടുകളില്‍ തീവ്രമായ തീരശോഷണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തീര സംരക്ഷണമാണു പ്രദേശത്തു നടത്താന്‍ ലക്ഷ്യമിടുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെല്ലാനം തീരത്താണ് ആദ്യമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കാലവർഷത്തിൽ കടൽകയറ്റം മൂലം വലിയ ദുരിതമാണ് ഈ മേഖലയിലെ ജനങ്ങൾ അനുഭവിച്ചിരുന്നത്. ശാശ്വതമായ ഒരു പരിഹാരമെന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.