നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഈരാറ്റുപേട്ടയില്‍ എസ് ഡി പി ഐ ബന്ധമില്ല; കോണ്‍ഗ്രസ് അംഗത്തിന്റെ നിലപാട് മാറ്റം ഗ്രൂപ്പ് വഴക്ക്; സെബാസ്റ്റ്യന്‍

    ഈരാറ്റുപേട്ടയില്‍ എസ് ഡി പി ഐ ബന്ധമില്ല; കോണ്‍ഗ്രസ് അംഗത്തിന്റെ നിലപാട് മാറ്റം ഗ്രൂപ്പ് വഴക്ക്; സെബാസ്റ്റ്യന്‍

    എസ്.ഡി.പി.ഐയുമായി ഇടതുമുന്നണിക്ക് യാതൊരു ബന്ധവുമില്ല എന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

    സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

    • Share this:
    കോട്ടയം: ഈരാറ്റുപേട്ടയിൽ എസ് ഡി പി ഐ പിന്തുണയോടെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ എസ്ഡിപിഐ യുമായി സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതിലൂടെയാണ് ഭരണത്തിൽ നിന്ന്  മാറേണ്ടിവന്നത് എന്ന് യുഡിഎഫ് ആരോപിക്കുന്നു.  ബിജെപിയും ഇതേ ആരോപണം ഉന്നയിച്ച് ശക്തമായി രംഗത്ത് വന്നതോടെ സിപിഎം പ്രതിക്കൂട്ടിലാണ്. അതിനിടെയാണ്   ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ജനപ്രതിനിധി സെബാസ്റ്റ്യൻ കുളത്തുങ്കൽ നിലപാട് വിശദീകരിച്ച് രംഗത്തുവന്നത്.

    എസ്.ഡി.പി.ഐയുമായി ഇടതുമുന്നണിക്ക് യാതൊരു ബന്ധവുമില്ല എന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സഹകരണമന്ത്രി വി.എന്‍ വാസവന്‍ മുന്നണി നയം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി നയം തന്നെയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നുമുള്ളത് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. അവിശ്വാസപ്രമേയത്തെ എസ്.ഡി.പി.ഐ പിന്തുണച്ചത് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടല്ല എന്താണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

    കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസ്സ് അംഗം നിപപാട് മാറ്റിയത് എന്നും സെബാസ്റ്റ്യൻ കുറിപ്പിൽ പറയുന്നു. ഇക്കാര്യത്തില്‍ ഡി.സി.സി പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.

    Also Read-ക്രിസംഘി ; 'അവന്റെ വാപ്പയെ വിളിക്കുന്നതാ; സന്തോഷം കൊണ്ട് എന്നേം വിളിക്കുന്നു'; പി.സി. ജോർജ്

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ വോട്ടുകൾ ഇടതു സ്ഥാനാർത്ഥിയായ സെബാസ്റ്യൻ കുളത്തുങ്കൽ വിലക്കു വാങ്ങിയതായി ആരോപണമുയർന്നിരുന്നു.  അന്ന് ജനപക്ഷം സ്ഥാനാർഥിയായി മത്സരിച്ച പി സി ജോർജ്ജാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. ഈരാറ്റുപേട്ടയിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനു വൻതോതിൽ വോട്ട് വർദ്ധിക്കാൻ കാരണമായതും എസ്ഡിപിഐ വോട്ടുകൾ മൂലമാണെന്ന്  പിസി ജോർജ് തിരഞ്ഞെടുപ്പിനുശേഷം ആരോപിച്ചിരുന്നു. ഏതായാലും പുതിയ സംഭവങ്ങളുടെ പിന്നാലെ എസ്ഡിപിഐ ബന്ധം തള്ളിപ്പറഞ്ഞ് സെബാസ്റ്റ്യൻ കുളത്തുങ്കൽ രംഗത്തെത്തിയത്  നിർണായകമാണ്.

    നേരത്തെ പിസി ജോർജും ആയി വലിയ അടുപ്പം ആണ് ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പ്രവർത്തകർക്ക്  ഉണ്ടായിരുന്നത്. എന്നാൽ എസ്ഡിപിഐ ഗുണ്ടായിസം കാട്ടുന്നതിന് മുമ്പാണ് തനിക്ക് അവരുമായി ബന്ധം ഉണ്ടായിരുന്നത് എന്ന് പി സി ജോർജ് മറുപടി നൽകുന്നു.  അഭിമന്യു കൊലക്കേസ് അടക്കം ഉണ്ടായ ശേഷം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ചതായി പിസി ജോർജ് പറഞ്ഞു.
    ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി ബന്ധം ഉണ്ടായിട്ടില്ല എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആരോപണം പിസി ജോർജ് തള്ളികളഞ്ഞു.

    Also Read-മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശം മത നേതാക്കൻമാരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ

    ഈരാറ്റുപേട്ട നഗരസഭയിൽ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടൽ ആണ്.എസ്ഡിപിഐ അംഗങ്ങൾ താലിബാനിസ്റ്റുകൾ ആണെന്നും പിസി ജോർജ് ആരോപിക്കുന്നു.കോൺഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നത് എന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ സിപിഎം കള്ള കച്ചവടമാണ് നടത്തിയത് എന്നും പി സി ജോർജ് ആരോപിച്ചു. ഏതായാലും എസ്ഡിപിഐ പിന്തുണ തള്ളിപ്പറഞ്ഞ  പൂഞ്ഞാർ  എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിലപാടിനെ  എസ്ഡിപിഐ  എങ്ങനെ കാണുന്നു എന്നതാണ് ശ്രദ്ധേയം. ഈ വിഷയത്തിൽ എസ്ഡിപിഐ എടുക്കുന്ന നിലപാടുകളും  പ്രധാനപ്പെട്ടതാണ്.
    Published by:Jayesh Krishnan
    First published:
    )}