HOME » NEWS » Kerala » SECOND ACCUSED IN PRIYANKA S SUICIDE SANTHA RAJAN P DEV S ANTICIPATORY BAIL APPLICATION REJECTED JK TV

പ്രിയങ്കയുടെ ആത്മഹത്യ; രാജന്‍ പി ദേവിന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്

News18 Malayalam | news18-malayalam
Updated: July 5, 2021, 8:47 PM IST
പ്രിയങ്കയുടെ ആത്മഹത്യ; രാജന്‍ പി ദേവിന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
News18 Malayalam
  • Share this:
തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി ദേവിൻ്റെ ഭാര്യാ പ്രിയങ്ക ആത്മഹത്യാ ചെയ്‌ത സംഭവത്തിൽ രണ്ടാം പ്രതി ശാന്ത രാജൻ പി ദേവിൻ്റെ മുൻ‌കൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

പ്രിങ്കയുടെ ദേഹത്ത് 15 മുറിവുകളുണ്ടെന്നും  പ്രതികളെ ചോദ്യം ചെയ്‌താൽ മാത്രമേ ഇതു സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസിൻ്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് പ്രതിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷ കോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതി ഉണ്ണി രാജൻ പി ദേവിനെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ജൂൺ 23 ന് കോടതി ജാമ്യവും അനുവദിച്ചു.

Also Read-റാപിഡ് പി.സി.ആര്‍ കേന്ദ്രം അനുഗ്രഹമായി; കൊച്ചിയില്‍ നിന്ന് തിങ്കളാഴ്ച യു.എ.ഇയിലേയ്ക്ക് പറന്നത് 146 പേര്‍

സ്‌ത്രീധനം കുറഞ്ഞു പോയതിൻ്റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവ് ഉണ്ണിയിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നു എന്നാണ് പ്രിയങ്കയുടെ സഹോദരൻ പൊലീസിന് നൽകിയ പരാതി. 2019 നവംബർ 21 നാണ് ഇവരുടെ വിവാഹം നടന്നത്.

2021 മെയ് 12 നാണ് പ്രിയങ്ക ആത്‍മഹത്യ ചെയ്യുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കർശന നടപടിയെന്ന് സര്‍ക്കാരും പൊലീസും അവകാശപ്പെടുമ്പോഴാണ് അത്തരമൊരു കേസിലെ പ്രതി ഒളിവിലെന്ന പൊലീസ് വാദം.

Also Read-കൊടകര കുഴല്‍പ്പണ കേസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍

ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെത്തുടർന്നാണ് പ്രിയങ്ക ജീവനൊടുക്കിയതെന്ന്  പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉണ്ണിയെ അറസ്റ്റ് ചെയ്തപ്പോള്‍  കോവിഡാണെന്ന പേരില്‍ അമ്മ ശാന്തയുടെ അറസ്റ്റ് ഒഴിവാക്കി. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള  സംഘം പിന്നീട് 33 ദിവസത്തോളം അറസ്റ്റിന് ശ്രമമൊന്നും നടത്തിയില്ല.

പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല..ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും അവരുടെ മകളുടെ വീട്ടിലും തിരഞ്ഞിട്ടും കണ്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി ശാന്ത കോടതിയെ സമീപിച്ചത്.
Published by: Jayesh Krishnan
First published: July 5, 2021, 8:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories