News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 6, 2020, 12:23 PM IST
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫോര്‍ട്ട്
ഉരുട്ടിക്കൊലക്കേസിൽ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ടാം പ്രതി മരിച്ചു. പരോളിൽ ചികിത്സയിലായിരുന്ന ഫോർട്ട്
പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന എസ്. വി ശ്രീകുമാറാണ് മരിച്ചത്.
നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ തങ്കം ബിൽഡിംഗിൽ ശിവരാജന്റെയും വിജയ കുമാരിയുടെയും മകനാണ് ശ്രീകുമാർ. 43 വയസായിരുന്നു.
2005 സെപ്തംബറിലാണ്
ഉദയകുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനൽ വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയത്. മോഷണക്കുറ്റം ആരോപിച്ച് സെപ്തംബർ 27നാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീകുമാർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിലെ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.
ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ശ്രീകുമാർ ചികിത്സയ്ക്കായി പരോളിലിറങ്ങിയത്. ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകിട്ടോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കാൻസർ ബാധയെ തുടർന്ന് മൂന്നു വർഷത്തോളമായി ചികിത്സയിലായിരുന്നു. ലക്ഷ്മി പ്രിയയാണ് ഭാര്യ. മകൾ പാർവതി.
Published by:
Gowthamy GG
First published:
November 6, 2020, 12:23 PM IST