തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം ഇന്നലെയായിരുന്നു. പ്രാദേശിക മലയാള ദിനപത്രങ്ങളിലും ദേശീയ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് ഫുൾപേജ് പരസ്യം നൽകിയിരുന്നു. ‘യഥാര്‍ത്ഥ കേരള സ്റ്റോറി’ എന്ന പേരില്‍ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പരസ്യം. എന്നാൽ ക്ഷേമ പെൻഷൻ തുകയെ കുറിച്ചുള്ള പരസ്യത്തിലെ ഭാഗം ഇപ്പോൾ വിവാദമായിരിക്കുകയാണ്. മലയാളം പത്രങ്ങളിലും ദേശീയ മാധ്യമങ്ങളിലും വ്യത്യസ്ത തുക വന്നതാണ് സർക്കാർ വിരുദ്ധർ ആയുധമാക്കുന്നത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതിമാസം 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷനായി നല്‍കുന്നു എന്നാണ് മലയാള ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യം. കേരളത്തിന് വെളിയില്‍ ഉള്ള ഇംഗ്ലീഷ് പത്രങ്ങളില്‍ എത്തിയപ്പോള്‍ പ്രതിമാസ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 11,600 രൂപയായി. ഏഴേകാൽ മടങ്ങ് അധികം. പരസ്യത്തിലെ തെറ്റായ അവകാശ വാദം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്തെത്തി. അതേസമയം അക്ഷര പിശകാണ് തുക തെറ്റായി വരാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന പരസ്യം
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
വാളയാർ ചുരം കഴിഞ്ഞാൽ സിപിഎം ഉണ്ടാവില്ല. പക്ഷേ ഉളുപ്പില്ലായ്മ പല മടങ്ങ് അധികമായി ഉണ്ടാകും. പിണറായി വിജയൻ സർക്കാർ പ്രതിമാസം 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നു എന്നാണ് മലയാള ദിനപത്രങ്ങളിൽ നൽകിയ പരസ്യം. വെറും 3.5 കോടി ആൾക്കാർക്ക് വായിക്കാൻ ഉള്ളത്. പക്ഷേ അത് കേരളത്തിന് വെളിയിൽ ഉള്ള ഇംഗ്ലീഷ് പത്രങ്ങളിൽ എത്തിയപ്പോൾ പ്രതിമാസ സാമൂഹ്യക്ഷേമ പെൻഷൻ 7.25 മടങ്ങ് ഇരട്ടിച്ച് 11,600 രൂപയായി. സത്യാനന്തര കാലഘട്ടത്തിൽ മലയാളവും ഇംഗ്ലീഷും തമ്മിൽ, കേരളവും ദില്ലിയും തമ്മിൽ ഇത്രയും അന്തരം ഉണ്ടാകുമായിരിക്കും.
Also Read- ബെംഗളൂരുവിലെ പ്രതിപക്ഷ ഐക്യനിരയുടെ ഫോട്ടോയിൽ പിണറായി വിജയൻ വരുന്നതിനെ പേടിക്കുന്നതാര്?
ലോകം വിരൽത്തുമ്പിൽ ആയ കാലത്തും ഇത്തരത്തിൽ കള്ളത്തരം പ്രചരിപ്പിക്കാൻ ധൈര്യം കാണിച്ചവർ കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ നുണകൾ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക. ഇവറ്റകളുടെ നുണ വിശ്വസിച്ച് കമ്മ്യൂണിസം എന്തോ വലിയ സംഭവം ആണെന്ന് ധരിക്കുന്നവരുടെ തല പരിശോധിക്കണം എന്നല്ലാതെ എന്ത് പറയാൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.