കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അന്വേഷണസംഘം രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. സിലി വധക്കേസിലാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിന് ജോളിയെ സഹായിച്ചതിന് ഷാജുവിനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘത്തലവൻ കെ.ജി സൈമൺ പറഞ്ഞു.
ഷാജുവിനെ വിവാഹം ചെയ്യാനാണ് ജോളി സിലിയെ കൊലപ്പെടുത്തിയത്. കേസിൽ നൂറു ശതമാനം തെളിവുകൾ ശേഖരിച്ച് കഴിഞ്ഞതായും കെ.ജി സൈമൺ പറഞ്ഞു. സിലി വധക്കേസിൽ 1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
BREAKING: കളിയിക്കവിള കൊലപാതകം: മുഖ്യ സൂത്രധാരൻ മെഹബൂബ് പാഷ പിടിയിൽ
സിലിയുടെ സഹോദരങ്ങളായ സിജോയും ഷാലിയും ഉൾപ്പെടെ 165 പേരാണ് സാക്ഷികൾ. 98 രേഖകളും കുറ്റപത്രത്തിന് ഒപ്പമുണ്ട്. മഷ്റൂം ഗുളികയിൽ സയനൈഡ് ചേർത്താണ് സിലിയെ ജോളി കൊലപ്പെടുത്തിയത്.
കുടിക്കാൻ സിലിക്ക് നൽകിയ വെള്ളത്തിലും സയനെഡ് കലർത്തിയതായി കുറ്റപത്രം പറയുന്നു. ഷാജുവിനും പിതാവ് സഖറിയാസിനും കൊലപാതകത്തിൽ പങ്കുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമൺ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly koodathayi, Koodathaayi, Koodathaayi deaths, Koodathaayi murder case, Koodathayi, Koodathayi case, Koodathayi deaths, Koodathayi model, Koodathayi murder, Koodathayi murder case