COVID 19 | തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചയാൾ ദീർഘനാളത്തെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു

കഴിഞ്ഞ അഞ്ചു ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്

News18 Malayalam | news18-malayalam
Updated: March 31, 2020, 8:35 AM IST
COVID 19 | തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചയാൾ ദീർഘനാളത്തെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു
covid19
  • Share this:
കേരളത്തെ രണ്ടാമത്തെ കോവിഡ് മരണം തിരുവനന്തപുരത്ത്. കോവിഡ് 19 ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 68 വയസ്സുള്ള പോത്തൻകോട് സ്വദേശി അബ്ദുൾ അസീസാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. മാർച്ച് 23 മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് കോവിഡ് ബാധയേറ്റതെന്നു ഇതുവരെയും കണ്ടെത്തിയിട്ടില്ല.

ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു.

ഇത്തരത്തില്‍ മരണപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 31, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading