HOME » NEWS » Kerala » SECOND LAND REFORM ACT WILL IMPOSE IF BJP WON THE ELECTION SAYS KUMMANAM RAJASEKHARAN

'ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കും'; കുമ്മനം രാജശേഖരന്‍

ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമായി ക്ഷേത്ര ഭരണവകാശ വിളംബരം നടത്തും. ഇതിലൂടെ ക്ഷേത്രങ്ങളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുമെന്നും കുമ്മനം

News18 Malayalam | news18-malayalam
Updated: April 2, 2021, 10:12 PM IST
'ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കും'; കുമ്മനം രാജശേഖരന്‍
കുമ്മനം രാജശേഖരൻ
  • Share this:
തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പില്‍ വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. കഴക്കൂട്ടത്തെ പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ പട്ടിക ജാതികാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വീടും കൃഷിചെയ്യുന്നതിനായി ഭൂമിയും നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമായി ക്ഷേത്ര ഭരണവകാശ വിളംബരം നടത്തും. ഇതിലൂടെ ക്ഷേത്രങ്ങളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും അദ്ദേഹം വിമര്‍ശിച്ചു.

Also Read 'എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം': നരേന്ദ്ര മോദി

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമം കൊണ്ടുവരാത്തതെന്നാണ്‌ന കോണ്‍ഗ്രസ് ചോദിക്കുന്നത്. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് കോണ്‍ഗ്രസ് നിയമം നിര്‍മാണം നടത്തുമെന്ന് ഇപ്പോള്‍ പറയുന്നത്. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളുടെ ഭരണാധികരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, വിദ്യഭ്യാസ സൗകര്യം എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്ന ഭരണമാറ്റം ഉണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Also Read 'പിണറായി അനുകരിക്കുന്നത് മോദിയെ; ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

അതേസമയം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഒത്തുകളി രാഷ്ട്രീയമാണെന്നാരോപിച്ച് പ്രധാനമന്ത്രി വിമര്‍ശിച്ചു. എല്‍.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ അവര്‍ ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അവര്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയുള്ള ഇവര്‍ രണ്ടായി നില്‍ക്കേണ്ടവരല്ല. അവര്‍ ലയിച്ചുണ്ടാകുന്ന പാര്‍ട്ടിക്ക് 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി' എന്ന് പേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്മനാഭസ്വാമി, ആറ്റുകാല്‍, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചും, അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും രാജാ രവിവര്‍മയെയും സ്വാതി തിരുനാളിനെയും മാര്‍ത്താണ്ഡവര്‍മയെയും അനുസ്മരിച്ചുമാണ് മോദി പ്രസംഗം തുടങ്ങിയത്.

എന്റെ ഇന്നത്തെ ആദ്യറാലി മധുരയിലായിരുന്നു. പിന്നീട് അയ്യപ്പന്റെ നാട്ടിലെത്തി. അതിന് ശേഷം തമിഴ്‌നാട്ടിലെ കടലോര ഗ്രാമങ്ങളിലെത്തി. പിന്നീട് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായിരുന്നു ബിജെപി ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ എന്‍ഡിഎ അനുകൂലതരംഗമുണ്ടെന്ന് മോദി പറഞ്ഞു.
Published by: Jayesh Krishnan
First published: April 2, 2021, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories