• HOME
 • »
 • NEWS
 • »
 • kerala
 • »
 • സമ്പദ്മേഖല ഉത്തേജിപ്പിക്കും; അസമത്വം ഇല്ലാക്കുക ലക്ഷ്യം; നയംപ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാർ

സമ്പദ്മേഖല ഉത്തേജിപ്പിക്കും; അസമത്വം ഇല്ലാക്കുക ലക്ഷ്യം; നയംപ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാർ

കേന്ദ്രസർക്കാരിനെതിരേയും നയപ്രഖ്യാപനപ്രസംഗത്തിൽ വിമർശനമുണ്ട്.

News18

News18

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുൻസർക്കാരിന്റെ വികസന പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും തുടരുമെന്ന് പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സമ്പദ്മേഖല ഉത്തേജിപ്പിക്കുമെന്നും അസമത്വം ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

  മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സിൻ എന്ന വാഗ്ദാനം സർക്കാർ പാലിക്കുകയാണ്. കോവിഡ് കേസുകൾ കൂടുതലാണെങ്കിലും മരണസംഖ്യ നിയന്ത്രിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ വ്യക്തമാക്കുന്നു. വായ്പാ പരിധി ഉയർത്താത്തതിൽ കേന്ദ്രസർക്കാരിനെതിരേയും നയപ്രഖ്യാപനപ്രസംഗത്തിൽ വിമർശനമുണ്ട്. കേന്ദ്രനിലപാട് ഫെഡറലിസത്തിന് എതിരാണ്. വായ്പാ പരിധി ഉയർത്താത്തത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

  ആരോഗ്യ-കാർഷിക-തീരദേശ മേഖലകളിലെ വിവിധ പദ്ധതികളും നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക സ്ഥാപനമായെന്നും കിഫ്ബി പദ്ധതികൾ പിപിപി ആയി നടപ്പാക്കാൻ നടപടിയെന്നും വ്യക്തമാക്കുന്നുണ്ട്.

  മുൻ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും തുടരും. സമ്പദ്മേഖല പൂർണമായും ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. സമൂഹത്തെ വേർതിരിക്കുന്ന ഒന്നും ഈ സർക്കാര‍് അംഗീകരിക്കില്ലെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

  You may also like:സ്വകാര്യമേഖലയുടെ സമ്മർദ്ദം; കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ; 10 മുതൽ 30% വരെ വില കൂട്ടി

  മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതി നടപ്പാക്കു. മത്സ്യം വീടുകളിൽ നേരിട്ട് എത്തിക്കാൻ വിപുലമായ സംവിധാനം‌ കൊണ്ടുവരും. ശക്തികുളങ്ങര, തങ്കശ്ശേരി ഹാർബറുകൾ നവീകരിക്കും. സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക സ്ഥാപനമായി കിഫ്ബി മാറിയതായി നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. കിഫ്ബി പദ്ധതികൾ പിപിപി ആയി നടപ്പാക്കാൻ നടപടി സ്വീകരിക്കും.

  You may also like:കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ്; ഒറ്റത്തവണയായി മൂന്നു ലക്ഷം രൂപ നല്‍കും; മുഖ്യമന്ത്രി

  എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈൻ വഴിയാക്കും. സർക്കാർ ഓഫിസുകൾ സന്ദർശിക്കാതെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ സംവിധാനം അടുത്ത ഗാന്ധിജയന്തി ദിനത്തിൽ കമ്മിഷൻ ചെയ്യും.

  കർഷകരുടെ വരുമാനം അഞ്ചുവർഷം കൊണ്ട് 50 ശതമാനം വർദ്ധിപ്പിക്കും. കാർഷിക സർവകലാശാലയെ കാർഷിക ഉത്പാദന വർദ്ധനയ്ക്ക് ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് കൂടുതൽ അഗ്രോപാർക്കുകൾ തുടങ്ങും. മുഴുവൻ പച്ചക്കറിയും സംഭരിച്ച് വിതരണം ചെയ്യുമെന്നും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

  കളമശ്ശേരിയിലേയും കണ്ണൂരിലേയും പുതിയ ടെക്നോ പാർക്കുകൾ ഈ വർഷമുണ്ടാകുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. കളമശ്ശേരിയിലേത് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ് വെയർ സംവിധാനമാകും. കേരള യൂണിവേഴ്സിറ്റി ഓഫ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഉടൻ സ്ഥാപിക്കുമെന്നു ഗവർണർ പറഞ്ഞു.

  അതേസമയം, നയപ്രഖ്യാപനം ആവർത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ പുതിയ ആരോഗ്യ നയം ഉണ്ടാകാതെ പോയത് ദൗർഭാഗ്യകരമെന്നും സതീശൻ വിമർശിച്ചു. കോവിഡ് മരണ നിരക്ക് സംബന്ധിച്ച് ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസ, ദുരന്തരനിവാരണം, ഈ മൂന്ന് മേഖലകളിൽ പ്രതീക്ഷിച്ച പദ്ധതികൾ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഇല്ലെന്നും പ്രതിപക്ഷം ചൂണ്ടികാട്ടി.
  Published by:Naseeba TC
  First published: