നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • താമരശ്ശേരി ബിഷപ്പ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാകുന്നത് രണ്ടാം തവണ; വനം വകുപ്പിന് അതൃപ്തി

  താമരശ്ശേരി ബിഷപ്പ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാകുന്നത് രണ്ടാം തവണ; വനം വകുപ്പിന് അതൃപ്തി

  13 പ്ര​തി​ക​ളു​ള്ള പ​ട്ടി​ക​യി​ൽ നി​ന്ന് ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​നെ മാ​ത്ര​മാ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്

  താമരശ്ശേരി ബിഷപ്പ്

  താമരശ്ശേരി ബിഷപ്പ്

  • Share this:
  കോഴിക്കോട്: ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണം ​ലം​ഘിച്ച് വനം വകുപ്പ് ഓ​ഫി​സി​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മ​ര​ശ്ശേ​രി ബി​ഷ​പ്പി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന് പൊ​ലീ​സ് ഒ​ഴി​വാ​ക്കിയെങ്കിലും കെട്ടണയാതെ വിവാദം. 13 പ്ര​തി​ക​ളു​ള്ള പ​ട്ടി​ക​യി​ൽ നി​ന്ന് ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​നെ മാ​ത്ര​മാ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്.

  ഡി​വൈ.​എ​സ്.​പി ടി.​കെ. അ​ഷ്‌​റ​ഫി​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. രാ​ജേ​ഷ് ന​ട​ത്തി​യ പു​നഃ​പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന ക​ർ​ഷ​ക​ന് തോ​ക്കു​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച വ​നം​വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രെ ജൂ​ൺ 30നാ​യി​രു​ന്നു ക​ർ​ഷ​ക കൂ​ട്ടാ​യ്മ താ​മ​ര​ശ്ശേ​രി ഫോറ​സ്​​റ്റ്​ ഓ​ഫി​സി​നു​ മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ​ത്. ബിഷപ്പും സ്ഥലത്തെത്തിയിരുന്നു.
  TRENDING:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു[NEWS]Covid 19| ഏറ്റവുമധികം രോഗബാധിതരുള്ള ദിനം; സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്[NEWS]സ്ത്രീയെന്ന വ്യാജേന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി; സാമൂഹിക പ്രവർത്തകരായ വനിതകൾക്ക് അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ[NEWS]
  പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്​​ടി​ച്ച​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നും ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ലം​ഘ​ന​ത്തി​നു​മാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ എം.​എ​ൽ.​എ കാ​രാ​ട്ട് റ​സാ​ഖ്​ അ​ട​ക്ക​മു​ള്ള​വ​ർ എ​തി​ർ​പ്പു​മാ​യെ​ത്തി​യി​രു​ന്നു. യു.​ഡി.​എ​ഫ് സം​സ്ഥാ​ന, ജി​ല്ല നേതാ​ക്ക​ൾ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി പി​ന്തു​ണ അ​റി​യി​ക്കു​ക​യും പൊലീ​സ് ന​ട​പ​ടി​ക്കെ​തി​രെ രംഗത്തു വരികയും ചെയ്തിരുന്നു.

  2013ൽ ഗാഡ്ഗിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് കത്തിച്ചതുമായി ബന്ധപ്പെട്ട് ബിഷപ്പും പ്രതിയായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബിഷപ്പിനെതിരെയുള്ള കേസ് ഉൾപ്പെടെ റദ്ദാക്കിയിരുന്നു. കേസ് ഒഴിവാക്കുന്നതിൽ വനം വകുപ്പിനുള്ളിൽ കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്. പൊലീസ് എടുക്കുന്ന കേസുകൾ ഒഴിവാക്കിക്കൊടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
  Published by:user_49
  First published:
  )}