• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശയാത്രയ്ക്ക് അധികനിരക്ക്: പിന്നിൽ രഹസ്യലോബിയെന്ന് ആരോപണം

തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശയാത്രയ്ക്ക് അധികനിരക്ക്: പിന്നിൽ രഹസ്യലോബിയെന്ന് ആരോപണം

തിരുവനന്തപുരം വിമാനത്താവളത്തെ തകർക്കാനും വികസനം തടയാനും ചില ലോബികൾ ശ്രമിക്കുന്നുണ്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിദേശ യാത്രയ്ക്ക് അധിക നിരക്ക് ഈടാക്കുന്നതിന് പിന്നിൽ രഹസ്യ ലോബികൾ എന്ന് ആരോപണം. കൊച്ചിയിൽ നിന്ന് അബുദബിയിലേക്കുള്ള യാത്രായ്ക്ക് 16500 രൂപ ഈടാക്കുമ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്ക് ആറായിരം രൂപയാണ് അധികം നൽകേണ്ടി വരുന്നത്. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോബികളാണ് നിരക്ക് കൂടാൻ കാരണമെന്നാണ് ട്രാവൽ ഏജൻസികളുടെ ആരോപണം.

    Also Read-തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കില്ല; ആവശ്യം കേന്ദ്രം തള്ളി

    ഓരോ കമ്പനിക്കും തലസ്ഥാനത്തു നിന്ന് പുറപ്പെടുന്ന ഓരോ വ്യക്തിയും അധികമായി അയ്യായിരം രൂപയിൽ കൂടുതൽ നൽകേണ്ടി വരുന്നു. അബുദാബിയിലേക്ക് പോകാന്‍ എയര്‍ ഇന്ത്യയില്‍ തിരുവനന്തപുരത്തു നിന്നുളള യാത്രക്കാര്‍ അധികം നല്‍കേണ്ടത് ആറായിരം രൂപയെങ്കില്‍ എത്തിഹാതില്‍ അധികമായി നല്‍കേണ്ടത് പതിനായിരം രൂപവരെ. അതുപോലെ യൂസർ ഫീ എന്ന പേരിലും ആയിരം രൂപയിലധികം നൽകേണ്ടി വരുന്നുണ്ട്. കൊച്ചിയിൽ യൂസർ ഫീ ഇല്ല എന്നിരിക്കെയാണ് തിരുവനന്തപുരത്ത് പണം നൽകേണ്ടി വരുന്നത്.

    ഇപ്പോള്‍ നടക്കുന്ന സ്വകാര്യവത്കരണമാണ് ഇതിനൊരു പരിഹാരം എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തെ തകർക്കാനും വികസനം തടയാനും ചില ലോബികൾ ശ്രമിക്കുന്നുണ്ട്. ഇതിന് തടയിടാൻ സ്വകാര്യവത്കരണം നടപ്പിലാക്കണം. അങ്ങനെ വന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിന് ഒരു വൻ കുതിച്ചു ചാട്ടം തന്നെയുണ്ടാകുമെന്നാണ്കേരള അസോ. ഓഫ് ട്രാവല്‍ ഏജന്‍സ് ചെയര്‍മാന്‍ കെ വി മുരളീധരന്‍ പറയുന്നത്.

    Also Read-വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം

    സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് ഭൂമി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് വിമർശനമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തരൂര്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന നിലപാടാണ് മുന്‍ കെപിസിസി അധ്ക്ഷന്‍ വിഎം സുധീരന്റേത്.

    വിമാനത്താവള നടത്തിപ്പിനായി അദാനി ഗ്രൂപ്പിന്റെ ബിഡ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളം കൈമാറിയിട്ടില്ല. വിമാനത്താവളത്തിന്റെ അവകാശം ലഭിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിനു വേണ്ടി കെഎസ്‌ഐഡിസി ലേലത്തില്‍ പങ്കെടുത്തെങ്കിലും ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് ക്വാട്ട് ചെയ്തത്.

    First published: