• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Secretariat Fire| സെക്രട്ടറിയേറ്റ് തീപിടുത്തം: ഫോറൻസിക് റിപ്പോർട്ടിൽ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി

Kerala Secretariat Fire| സെക്രട്ടറിയേറ്റ് തീപിടുത്തം: ഫോറൻസിക് റിപ്പോർട്ടിൽ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി

സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്‌ സെക്രട്ടേറിയറ്റിലെ തീപിടിത്തമെന്നതില്‍ വിമർശനം സജീവമായി ഉയർത്തിക്കൊണ്ടു വരും.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

 • Share this:
  തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്ത വിവാദത്തിൽ സർക്കാരിന് വീണ്ടും കൈപൊള്ളുന്നു. ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ തീപിടുത്തം മാധ്യമങ്ങൾ ഊതിവീർപ്പിച്ചെന്ന സർക്കാരിന്റെ പ്രതിരോധ വാദം പൊളിയുകയാണ്. കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട് ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ  പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞു.

  സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക്‌ വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ അമ്പേ പൊളിഞ്ഞെന്നും കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവികതയും ദുരൂഹതയും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയാതാണെന്നാണ് നേതാക്കളുടെ പ്രധാന വാദം.

  തീപിടിത്തമുണ്ടായ സെക്രട്ടേറിയറ്റ്‌ കെട്ടിടത്തിലെ ഇടതു അനുഭാവികളായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ചീഫ്‌ സെക്രട്ടറിയുടെ അസാധാരണമായ ഇടപെടലും സംശായസ്‌പദമാണെന്നും ഇത്‌ വിശദമായി അന്വേഷിക്കണമെന്നും അന്നുതന്നെ  ആവശ്യം ഉയർന്നിരുന്നു.  ഫയലുകള്‍ക്ക്‌ തീപിടിച്ച സംഭവം യാദൃശ്ചികമാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ മുഖ്യമന്ത്രിയും പോലീസും ശ്രമിച്ചത്‌.

  You may also like:ദേഹാസ്വാസ്ഥ്യം: മന്ത്രി ഇ.പി. ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  എ.സിയില്‍ നിന്നും തീപടര്‍ന്നതാണ്‌ കാരണമായി ആദ്യം ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍ മണിക്കൂറുകള്‍ക്കകം അത്‌ ഫാനില്‍ നിന്നുമാണെന്ന നിഗമനത്തിലെത്തി. പിന്നെ ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയു പോലീസും ഫയര്‍ഫോഴ്‌സും നല്‍കിയതും മുല്ലപ്പള്ളി ഓർമിപ്പിച്ചു. സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌ സത്യസന്ധമായി വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച്‌ വായ അടപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തി.

  സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്‌ സെക്രട്ടേറിയറ്റിലെ തീപിടിത്തമെന്നതില്‍ വിമർശനം സജീവമായി ഉയർത്തിക്കൊണ്ടു വരും. ഗസ്റ്റ്ഹൗസ്‌ താമസത്തിന്റേയും വിദേശ യാത്രക്കളുടേയും നിര്‍ണ്ണായക രേഖകളാണ്‌ കത്തിച്ചത്‌.

  ഒക്ടോബർ 12ന് 140 നിയോജക മണ്ഡലങ്ങളിലും പ്രോട്ടോക്കോൾ പാലിച്ച് അഞ്ചു പേർ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ സെക്രട്ടേറിയറ്റിലെ തീപിടുത്തം മുഖ്യപ്രഭാഷണ വിഷയമാകും. രാഷ്ട്രീയ അന്തര്‍ നാടകങ്ങളുടെ ഇരയായി കേന്ദ്ര ഏജന്‍സികളെ മാറ്റുമ്പോള്‍ അവര്‍ക്ക്‌ എങ്ങനെ സ്വതന്ത്രമായി കേസ്‌ അന്വേഷിക്കാനും പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനും സാധിക്കുമെന്നും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി ചോദിച്ചു.

  തെളിവുകള്‍ ഹാജരാകാത്ത പക്ഷം പ്രതികള്‍ക്ക്‌ സ്വാഭാവിക ജാമ്യം ലഭിക്കുകയും കേസ്‌ അന്വേഷണം അനന്തമായി നീണ്ടു പോകുകയും ചെയ്യും. സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷണം ലാവ്‌ലിന്‍ കേസുപോലെ നീട്ടിക്കൊണ്ടു പോകാനും ഉന്നതരെ രക്ഷിക്കാനുമാണ്‌ അണിയറയില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന നീക്കങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.
  Published by:Naseeba TC
  First published: